കുവൈത്ത് സിറ്റി : ജോലിയിരിക്കേ നേടിയ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടു പിടിക്കുന്നതിനായി സിവിൽ സർവീസ് കമ്മീഷൻ നടപടികൾ കർശനമാക്കുന്നു. ജീവനാക്കാരുടെ ഹാജർ നില പരിശോധിച്ചു സർട്ടിഫിക്കറ്റിലെ പഠന കാലയളവിൽ അവധിയിലായിരുന്നോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കും. ചില റിപ്പോർട്ടുകൾ പ്രകാരം പല തൊഴിലാളികളും അവധിയെടുക്കാതെ ജോലിയിൽ കഴിയുന്ന സമയത്താണ് സർട്ടിഫിക്കറ്റുകൾ നേടിയതെന്ന് മനസിലായിട്ടുണ്ട്. അത്തരം കാര്യങ്ങൾ സൂക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ഹെഡ് അഹമ്മദ് അൽ ജസ്സാർ അറിയിച്ചു.
സ്ഥാനക്കയറ്റം, ശന്പള ആനുകൂല്യ വർധനയ്ക്കും കൃത്യമായ നടപടിക്രമങ്ങളാണ് സിവിൽ സർവീസ് കമ്മീഷൻ പിന്തുടർന്നത്. ഉന്നത സർട്ടിഫിക്കറ്റുകൾ നേടുന്ന ജീവനക്കാർ ബജറ്റ് ഡിപ്പാർട്ട്മെന്റിൽ സമർപ്പിക്കുകയും തുടർന്ന് ഫത്വ കമ്മിറ്റിയുടെ സമ്മതത്തോടെ അതാത് ഡിപ്പാർട്ട്മെന്റിൽ ജോലിയുടെ ഒഴിവനുസരിച്ച് നിയമിക്കുന്ന രീതിയാണ് സിഎസ്സി കൈകൊണ്ട് വരുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ