റിയാദ്: ഒൻപതാമത് കേളി ഫുടബോൾ ടൂർണമെന്റിന്റെ വേദിയടക്കടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ടൂർണമെന്റ് സംഘാടക സമിതി സൗദിയിലെ റയൽ മാഡ്രിഡ് അക്കാദമിയുമായി ധാരണയായി.
മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ടുനൽകുക, മറ്റു സാങ്കേതിക സൗകര്യങ്ങൾ നൽകുക എന്നീ കാര്യങ്ങളിലാണ് പ്രാഥമികമായി ധാരണയിലെത്തിയത്. റിയാദിലെ റയൽ മാഡ്രിഡ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചർച്ചക്കൊടുവിലാണ് ധാരണാപത്രം ഒപ്പുവച്ചത്. റയൽ മാഡ്രിഡ് ഫൗണ്ടേഷൻ സി ഇഒ അബ്ദുള്ള വഹീബിയും, ടൂർണമെന്റ് സമിതിക്ക് വേണ്ടി ചെയർമാൻ റഷീദ് മേലേതിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സംഘാടക സമിതി കണ്‍വീനർ നൗഷാദ് കോർമത്ത്, ട്രഷറർ സുധാകരൻ, ടെക്നിക്കൽ കണ്‍വീനർ ഷറഫുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 14ന് കിക്കോഫ് ചെയ്യുന്ന ടൂർണമെന്റിൽ റിയാദ് ഇന്ത്യൻ ഫുടബോൾ അസോസിയേഷന്റെ ഭാഗമായ എട്ടു ടീമുകൾ ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരിക്കുകയെന്ന് റിഫ ഭാരവാഹികളുമായി നടന്ന പ്രാഥമിക ചർച്ചക്ക് ശേഷം സംഘാടകർ പറഞ്ഞു.