റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാടിന്റെ മുൻകാരണവരും ഉപദേശക സമിതി അംഗവുമായ നാരായണൻകുട്ടിക്കും കുടുംബത്തിനും കളിവീട്ടിൽ നടന്ന ചടങ്ങിൽ തറവാട് യാത്രയയപ്പു നൽകി.
37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി സൗദി അറേബിയയിൽ നിന്നും നാട്ടിലേക്കു മടങ്ങുന്ന പാലക്കാട് സ്വദേശിയായ നാരായണൻകുട്ടി 12 വർഷമായി തറവാടിന്റെ സജീവപ്രവർത്തകനാണ്. തറവാട് ഒരുക്കിയ യാത്രയയപ്പു പരിപാടിയിൽ കാരണവർ വി.പി. ശശി അധ്യക്ഷത വഹിച്ചു. കാര്യദർശി ത്യാഗരാജൻ സ്വാഗതം പറഞ്ഞു. തറവാട്ടിലെ എല്ലാ അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തറവാടിന്റെ സ്നേഹോപഹാരം നാരായണൻകുട്ടിക്ക് കാരണവർ സമ്മാനിച്ചു.
റിപ്പോർട്ട്: സോണി ജോസഫ്