മനാമ: ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം പോയ മലപ്പുറം ജില്ലയെ പരിഹസിച്ചിരുന്നവർക്കെല്ലാം ജില്ല ഇന്ന് വൈജ്ഞാനികനവേത്ഥാനവികസ വിപ്ലവങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണെന്നും ഇതിന് മലപ്പുറത്തെ പര്യാപ്തമാക്കിയത് മുസ്ലിംലീഗാണെന്നും പ്രമുഖ വാഗ്മിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. പി.വി. മനാഫ് അരീക്കോട് ബഹ്റൈനിൽ പ്രസ്താവിച്ചു.
ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനത്തിൽ "ഹരിത രാഷ്ട്രീയ തണലിൽ 50 പിന്നിട്ട മലപ്പുറം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
മനാമ കെഎംസിസി ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി പ്രസിഡന്റ് സലാം മന്പാട്ടുമൂല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുൻ പ്രസിഡന്റ് സി.കെ. അബ്ദുർറഹ്മാൻ സാഹിബ്, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെന്പൻ ജലാൽ, ഒഐസിസി പാലക്കാട് ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
കെഎംസിസി ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇഖ്ബാൽ താനൂർ, മുസ്തഫ പുറത്തൂർ, ഷാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, മൗസൽ മൂപ്പൻ തിരൂർ, ശംസുദീൻ വെന്നിയൂർ, റിയാസ് ഒമാനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.