റോം: ഇറ്റലിയിലെ ബൊളോഞ്ഞ വിമാനത്താവളത്തിനു സമീപം വൻ സ്ഫോടനം. തിങ്കളാഴ്ച വിമാനത്താവളത്തിനു സമീപമുള്ള മോട്ടോർവേയിൽ രണ്ടു ട്രക്കുകൾ കൂട്ടിയിടിച്ചതാണ് സ്ഫോടനത്തിനു കാരണമായത്. ഇതേതുടർന്ന് വൻ ഉയരത്തിൽ തീയും പുകയും ഉയർന്നു.
അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും 70 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തെ തുടർന്ന് മോട്ടോർവേയും ബൊളോഞ്ഞയുടെ പ്രാന്തപ്രദേശമായ ബോർഹോ പനിഗലെയും പോലീസ് അടച്ചു. കാറുമായി പോയ ഒരു ട്രക്ക് തീപിടിക്കുന്ന വസ്തുക്കളുമായി പോയ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു.
ഇറ്റലിയിലെ ബൊളോഞ്ഞ വിമാനത്താവളത്തിനു സമീപം വൻ സ്ഫോടനം; 70 പേർക്കു പരിക്ക്
10:44 PM Aug 06, 2018 | Deepika.com