തിരുവനന്തപുരം: ഇന്ത്യയിൽ നിന്നു വിദേശത്തേക്കും തിരിച്ചും ഒമാൻ എയർലൈൻസിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ടിക്കറ്റ് നിരക്കിൽ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോർക്ക റൂട്ട്സ് ഒമാൻ എയറുമായി ചേർന്ന് ന്ധനോർക്ക ഫെയർ’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയിൽനിന്നു വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിൽ ഏഴു ശതമാനം ഇളവനുവദിക്കുന്നതാണ് പദ്ധതിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ, സിഇഒ കെ. ഹരികൃഷ്ണൻ നന്പൂതിരി, ഒമാൻ എയർ ഇന്ത്യൻ സബ് കോണ്ടിനെൻറ് റീജണൽ വൈസ് പ്രസിഡൻറ് വി.എ. സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസിമലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോർക്ക റൂട്ട്സിൻറെയും, സുൽത്താനേറ്റ് ഓഫ് ഒമാൻ നാഷണൽ കാരിയറും വ്യോമയാന രംഗത്തെ സജീവ സാന്നിധ്യവുമായ ഒമാൻ എയറിൻറെയും പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണാപത്രം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.
നോർക്ക റൂട്ട്സിൻറെയും ഒമാൻ എയറിന്റെയും വെബ്സൈറ്റ്, ഒമാൻ എയറിന്റെ ഇന്ത്യയിലെ ഓഫീസുകൾ, ഓണ്‍ലൈൻ ലിങ്കുകൾ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്. ചഛഞഗ 2018 എന്നതാണ് കോഡ്. നോർക്ക ഐഡൻറിറ്റി കാർഡ് ലഭിക്കുന്നതിനുള്ള വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് കോൾ സെൻററിലെ 18004253939, 04712333339 നന്പരുകളിൽ ലഭ്യമാണ്.