കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും ഭാഷാസമാരാനുസ്മരണവും സംഘടിപ്പിച്ചു.
ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഐതിഹാസിക ഭാഷാ സമരപങ്കാളിയും യുഎഇ കെഎംസിസി പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ലോക കേരളസഭ സ്റ്റാൻഡിംഗ് കമ്മറ്റിയംഗവുമായ ഡോ. പുത്തൂർ റഹ്മാൻ മുഖ്യാഥിതിയായിരുന്നു.
കുവൈത്ത് കഐംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം മുൻ പ്രസിഡന്റ് എ.കെ.മഹ്മൂദ് ഉദ്ഘാടനം ചെയ്തു. അധികാരത്തിനു വേണ്ടി നെട്ടോട്ടമോടാനല്ല പകരം സ്വന്തം സഹോദരന്മാരെ സഹായിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ലെന്നാണ് മർഹൂം മുഹമ്മദലി ശിഹാബ് തങ്ങൾ നമ്മളെ പഠിപ്പിച്ചതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഡോ.പുത്തൂർ റഹ്മാൻ പറഞ്ഞു. മതനിഷ്ഠയോടെയുള്ള സമൂഹ്യ സേവനമായിരുന്നു ഉമർ ബാഫഖി തങ്ങൾ കാണിച്ചു തന്നതെന്നും അദേഹം പറഞ്ഞു.
നേതാക്കൾ അണികൾക്ക് സേവനം ചെയ്യുന്നവരാകണമെന്നും അത്തരം നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും നേരെത്തെ ഇസ്ലാമിക് കൗണ്സിൽ പ്രസിഡണ്ട് ശംസുദ്ദീൻ ഫൈസി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. കെ.ടി.പി. അബ്ദുറഹിമാൻ ഡോ. പുത്തൂർ റഹ്മാന് കുവൈത്ത് കെഎംസിസിയുടെ മെമെന്റോ നൽകി ആദരിച്ചു. ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, സെക്രട്ടറി ഫാസിൽ കൊല്ലം സംസാരിച്ചു. നാഷണൽ കമ്മറ്റി ഭാരവാഹികളായ അസീസ് വലിയകത്ത്, പി.വി.ഇബ്രാഹിം, അജ്മൽ വേങ്ങര, ഇസ്മായിൽ ബേവിഞ്ച, ഹംസ കരിങ്കപ്പാറ, മുൻ ട്രഷറർ എച്ച്. ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു. കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ