ബെർമിംഗ്ഹാം: ദൈവപരിപാലനയിൽ നൂറാമത് രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി ബെർമിംഗ്ഹാം ബഥേൽ സെന്റർ ഒരുങ്ങുന്നു. നിത്യരക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുന്പോൾ അതിന്റെ പിന്നിലെ ചരിത്രമായി റവ. ഫാ. സേവ്യർ ഖാൻ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളർത്തിയ സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന , ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കണ്വൻഷൻ ഓഗസ്റ്റ് 11 ന് നൂറിന്റെ നിറവിലേക്കെത്തുന്നു.
സ്വർഗാരോഹണ തിരുനാളിനെ മുൻനിർത്തി കടന്നുവരുന്ന ഇത്തവണത്തെ കണ്‍വൻഷനിൽ ഫാ. സോജി ഓലിക്കലിനൊപ്പം ദൈവകരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയവീട്ടിൽ, പ്രശസ്ത ആധ്യാത്മിക വചന പ്രഘോഷകൻ ബ്രദർ തോമസ് പോൾ തുടങ്ങിയവരും പങ്കെടുക്കും.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കണ്‍വൻഷൻതന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വൻഷനിലും മാതാപിതാക്കളോടൊപ്പം യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
രാവിലെ 8ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്വൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്വെൻഷൻ സമാപിക്കും. കണ്‍വൻഷനായുള്ള പ്രാർഥനാ ഒരുക്ക ശുശ്രൂഷ ബെർമിംഗ്ഹാമിൽ നടന്നു. കണ്‍വൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ നിറവിൽ 11ന് രണ്ടാം ശനിയാഴ്ച ബെർമിംഗ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ് :
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് : ഷാജി 07878149670, അനീഷ്.07760254700,
ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്
നവസുവിശേഷവത്ക്കരണരംഗത്ത് നാളെയുടെ ചരിത്രമെഴുതി സെഹിയോനും ഫാ.സോജി ഓലിക്കലും
10:12 PM Aug 06, 2018 | Deepika.com