ഗാർഫീൽഡ്/ന്യൂജേഴ്സി: വിവിധ ഭാഷാ സംസ്കാരങ്ങളിൽ നിന്നുള്ളവരെ സമന്വയിപ്പിച്ചു കൊണ്ട് രൂപംകൊടുത്ത പ്രഥമ വൈസ് സർവീസ് ക്ലബിന്റെ ചാർട്ടറിംഗും ഉദ്ഘാടനവും വ്യത്യസ്ഥമായി.
അഫ്രിക്കൻ ഡ്രം മുതൽ ജപ്പാൻ വംശജ ആലപിച്ച വെനസ്വലൻ ഹാർപ് വരെ വ്യത്യസ്തമായ കലാപരിപാടികളും ചടങ്ങിനു മാറ്റുകൂട്ടി. ചടങ്ങിൽ സമാഹരിച്ച തുക ഹെല്‍ത്ത് ബാണ് ഫൗണ്ടേഷന്റെ ഹീലിംഗ് മീൽ പ്രോഗ്രാമിനു സംഭാവന നൽകുകയും ചെയ്തു.
റവ. വർഗീസ് മാത്യുവിന്റെ പ്രാർഥനയോടെ ചടങ്ങുകൾക്കു തുടക്കമായി. ചടങ്ങിൽ സ്വാഗതം പറഞ്ഞ റവ. ഡോ. ജേക്കബ് ഡേവിഡ് സ്നേഹിക്കാനും സേവിക്കാനുമുള്ള താത്പര്യം കുറഞ്ഞുവരുന്നതിൽ ഖേദം പ്രകടിപ്പിച്ചു. ഭിന്നിച്ചു നിൽക്കാനാണ് ഇന്ന് പൊതുവേ മനുഷ്യൻ താൽപര്യം കാട്ടുന്നത്. ഈ സാഹചര്യത്തിൽ മറ്റുള്ളവർക്ക് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വൈസ് സർവീസ് ക്ലബ് പിന്തുണ അർഹിക്കുന്നുവെന്നും അദേഹം പറഞ്ഞു.
ക്ലബിനു തുടക്കം കുറിക്കുകയും എല്ലാവരേയും സംഘടിപ്പിക്കുകയും ചെയ്ത പ്രസിഡന്റ് ഡാൻ മോഹൻ ആമുഖ പ്രസംഗം നടത്തി. ഉദ്ഘാടകനായി കാലിഫോർണിയയിൽ നിന്നു വന്ന ഏരിയാ പ്രസിഡന്റ് ടോബോർ ഫോക്കിയെ അദേഹം പരിചയപ്പെടുത്തി.
ഉദ്ഘാടന പ്രസംഗത്തിനു മുന്‍പ് താൻ അംഗമായ കാലിഫോർണിയ ലോംഗ് ബ്രാഞ്ച് ശാഖയുടെ പതാക ടോബോർ ഫോക്കി ഡാൻ മോഹനു സമ്മാനിച്ചു. തുടർന്നു നിലവിളക്ക് കൊളുത്തി അദ്ദേഹം ക്ലബിനു തുടക്കംകുറിച്ചു. അതിനുശേഷം വിവിധ ഭാരവാഹികളും അതിഥികളും തിരി തെളിയിച്ചു. ക്ലബ് അംഗങ്ങൾക്ക് ടോബോർ പിന്നുകൾ കുത്തുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അതോടെ വൈസ് സർവീസ് ക്ലബ് ഓഫ് നോർത്ത് ജേഴ്സി ഒൗദ്യോഗികമായി നിലവിൽ വന്നു.
റീജണൽ ഡയറക്ടർ മാത്യു ചാമക്കാല, ലോംഗ് ഐലന്റ് വൈസ് സർവീസ് ക്ലബ് പ്രസിഡന്റ് വർഗീസ് ലൂക്കോസ്, വെസ്റ്റ് ചെസ്റ്റർ വൈസ് സർവീസ് ക്ലബ് പ്രസിഡന്റ് ഷോളി കുന്പിളുവേലി, ഫ്ളോറൽ പാർക്ക് ക്ലബ് പ്രസിഡന്റ് കോരസണ്‍ വർഗീസ് എന്നിവരും ആശംസകൾ നേർന്നു. ലിസ ആർസല, എമിൽ ജൂൻ റപ്പൻ, ഡോ. ഡ്രിസ് കോണ്‍ എന്നിവർ സംസാരിച്ചു. ആൻഡ്രിയ അലക്സാണ്ടർ ക്ലസിക്കൽ പിയാനോ വായിച്ചു. ഇംഗ്ലണ്ടിൽ നിന്നുള്ള പീറ്റർ ലൂയീസ്, വെയിൽസിൽ നിന്നുള്ള റിച്ചാർഡ് ലൂയിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.എലിന, ജെയ്, നാൻസി, യുക എന്നിവർ ഫിലിപ്പിനോ നൃത്തം അവതരിപ്പിച്ചു. നിഷ ഉമ്മൻ, സാറാ ചെറിയാൻ, മെലനി തോമസ് എന്നിവർ ബോളിവുഡ് നൃത്തം അവതരിപ്പിച്ചു.