ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പതിമൂന്നാമത് വാർഷികവും വി. പത്രോസിന്റെയും വി. തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷത്തിന് സമാപനം കുറിച്ചു. ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടു നടത്തിയ പ്രദഷിണത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തിരുനാൾ ദിവസങ്ങളിൽ നടന്ന തിരുകർമങ്ങൾക്ക് റവ. ഡോ. പീയൂസ് മലേകണ്ടത്തിൽ, റവ. ഫാ. മാത്യു കിഴക്കേചിറ, റവ. ഫാ. റോമൽ കണിയാംപറന്പിൽ, റവ. ആർ. ജോണ് ദയാനന്ദ്, റവ. ഫാ. ഷാജി പൂയിക്കുന്നേൽ എന്നിവർ കാർമികത്വം വഹിച്ചു. തിരുനാൾ ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പിനു കൈകാരൻ റെജി നെല്ലിക്കുന്നത്തിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. തിരുനാൾ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും വികാരി റവ. ഡോ. പിയൂസ് മലേകണ്ടത്തിൽ നന്ദി അറിയിച്ചു. സ്നേഹവിരുന്നോടു കൂടി ചടങ്ങുകൾ സമാപിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്