+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാദ പരാമര്‍ശം: ബിബിസി മാപ്പ് പറഞ്ഞു

കുവൈത്ത് സിറ്റി : ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കുവൈത്തിനോട് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ കുവൈത്ത് പരമാധികാരത്തെ മോശമാക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ
വിവാദ പരാമര്‍ശം: ബിബിസി മാപ്പ് പറഞ്ഞു
കുവൈത്ത് സിറ്റി : ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കുവൈത്തിനോട് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ കുവൈത്ത് പരമാധികാരത്തെ മോശമാക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മാപ്പ് പറഞ്ഞത്. റാനിയ അത്താര്‍ നയിക്കുന്ന അറബിക് ഷോയിലാണ് ഇറാഖിനെ അനുകൂലിച്ച പരാമര്‍ശം ഉണ്ടായത്.

ചരിത്രപരമായി വസ്തുതയല്ലാത്ത ചോദ്യത്തിനെതിരെ വാര്‍ത്താവിനിമയ മന്ത്രാലയം ശക്തമായി പ്രതികരിച്ചോടെയാണ് ക്ഷമാപണവുമായി ബിബിസി പത്രക്കുറിപ്പ് ഇറക്കിയത്. രാജ്യം അധിനിവേശത്തില്‍ നിന്നുള്ള 28 വാര്‍ഷികം ആഘോഷിച്ച സമയത്തുണ്ടായ വിവാദത്തെ സംശയത്തോടെയാണ് രാജ്യം വീക്ഷിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ അടക്കമുള്ള വേദികളില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്. അബദ്ധം പിണഞ്ഞതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ബിബിസിയുടെ വിശദീകരണത്തോടെ വിവാദം അവസാനിക്കുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍