+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിനു പുതിയ നേതൃത്വം

ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, (കസാക്ട്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി.എൻ. ഷാജി (പ്രസിഡന്‍റ്), രാജേഷ് കുമാർ (വൈസ് പ്രസിഡന്
ഡൽഹി ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിനു പുതിയ നേതൃത്വം
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, (കസാക്ട്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പി.എൻ. ഷാജി (പ്രസിഡന്‍റ്), രാജേഷ് കുമാർ (വൈസ് പ്രസിഡന്‍റ്), ഡി. ജയകുമാർ (സെക്രട്ടറി), സുനിതാ റാവു, സരസ്വതി നായർ (ജോയിന്‍റ് സെക്രട്ടറിമാർ), കെ.പി. ശിവദാസ് (ട്രഷറർ), കെ.ഗോപാലൻകുട്ടി (ജോയിന്‍റ് ട്രഷറർ), പി.ജി. മോഹൻകുമാർ (ഇന്‍റേണൽ ഓഡിറ്റർ) എന്നിവരേയും 18 അംഗ നിർവാഹ സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.

മയൂർ വിഹാർ ഫേസ് 3ലെ മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസായിരുന്നു പൊതുയോഗ വേദി. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്ക് ശാന്തകുമാർ നേതൃത്വം നൽകി.