ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിന്‍റെ സ്വാർഗാരോപണ തിരുനാൾ ഓഗസ്റ്റ് 15ന്

07:36 PM Jul 30, 2018 | Deepika.com
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ആത്മശരീരത്തോടെ സ്വർഗത്തിലേക്ക് കരേറ്റപെട്ടതിനെ അനുസ്മരിച്ച് മാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 15ന് ഫിൻഗ്ലാസ് St. Cansis പള്ളിയിൽ വൈകുന്നേരം 5.30ന് ആഘോഷിക്കുന്നു.

ആഘോഷമായ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. ആന്‍റണി നല്ലുകുന്നേൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു കന്യാമറിയത്തിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുനാൾ നേർച്ചയും നടക്കും.

അന്നേദിവസം ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമർപ്പിച്ചു പ്രാർഥന ഉണ്ടായിരിക്കും. 9 മാസ് സെന്‍ററുകളിൽ നിന്നും മുഴുവൻ കത്തോലിക്കാവിശ്വാസികളേയും നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കുവാനും ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ MST, ഫാ. ക്ലമന്‍റ് പാടത്തുപറന്പിൽ എന്നിവർ സ്വാഗതം ചെയ്തു.

റിപ്പോർട്ട് : മജ്ജു പേയ്ക്കൽ