ലണ്ടൻ: പ്രവാസി മലയാളികളുടെ പ്രിയ ഓണ്‍ലൈൻ സാഹിത്യ മാസിക യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിൻറെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ആദിമനിവാസികളെ പരിചയപ്പെടുത്തുന്ന മഹേഷ് വി. എസ് എഴുതിയ ആരാണ് കേരളത്തിലെ ആദിമ നിവാസികൾ എന്ന ലേഖനം കേരളത്തിലെ ആദിമനിവാസികളെ കുറിച്ചുള്ള പ്രൗഢമായ ഒരു രചനയാണ്.
ആനുകാലിക വിഷയത്തെ നർമത്തിന്റെ മേന്പൊടി ചേർത്ത് രചിച്ച ശ്രീജീഷ് ചെമ്മരത്തിന്റെ വിജയ് മല്യ ബസ്റ്റാന്റിൽ എന്ന കവിതയും അനഘ രാജിന്റെ ശവനോവ്, എംപി എഴുതിയ ശേഷക്രിയ എന്നീ കവിതകളും ഇ ലക്കത്തിലെ മനോഹരമായ രചനകളാണ്.
ജോർജ് അറങ്ങാശേരിയുടെ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ തന്റെ കോഴിക്കോടൻ ജീവിതാനുഭവങ്ങളിലെ ഹൃദയസ്പർശിയായ ഒരു അനുഭവവും വിവരിക്കുന്നു. എബിൻ മാത്യുവിന്റെ ഒരു ആത്മഹത്യക്ക് മുൻപുള്ള കുറെ ചിന്തകൾ, ബിന്ദു എം.വി രചിച്ച വഴി പിരിയുന്നതിനു മുൻപ് എന്നീ കഥകളും ജ്വാലയുടെ ഈ ലക്കത്തെ സന്പന്നമാക്കുന്നു.
പൊൻകുന്നം വർക്കിയെ അനുസ്മരിച്ചു ജ്വാല ഇ മാഗസിൻ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു
11:39 PM Jul 27, 2018 | Deepika.com