ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ മധ്യസ്ഥനായ വി. പത്രോസ് ശ്ലീഹായുടെയും വി. തോമാശ്ലാഹീയുടെയും സംയുക്ത തിരുനാളിന് ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 4.45ന് ആർകെ പുരം സെക്ടർ ഫോറിലുള്ള കമ്യൂണിറ്റി ഹാളിൽ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കമാകും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. മാത്യു കിഴക്കേചിറ(ഹോളി ഫാമിലി ചർച്ച്, പുഷ്പ വിഹാർ), മുഖ്യ കാർമികത്വം വഹിക്കും. സഹകാർമികനായി റവ. ഡോ. പീയൂസ് മലേകണ്ടത്തിൽ പങ്കെടുക്കും. ഏഴിന് ഇടവകയുടെ പതിമൂന്നാമത് വാർഷികാഘോഷവും ഇടവകയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികളെ ആദരിക്കലും ഹെവൻലി വോയ്സ് ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും.
മുഖ്യ തിരുനാൾ ദിനമായ 29 ഞായറാഴ്ച രാവിലെ 10.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ചു ആഘോഷമായ തിരുനാൾ കുർബാന. മുഖ്യ കാർമികൻ റവ. ഫാ. റോമൽ കണിയാംപറന്പിൽ(സെന്റ് ജോസഫ് ചർച്ച്, കൽക്കാജി), തുടർന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ചർച്ച് റോഡിൽ കൂടി വാദ്യമേളങ്ങളോടുകൂടി പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ജൂലൈ 30 തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനം ആചരിക്കും. വൈകുന്നേരം 6.30ന് വി. കുർബാന, ഒപ്പീസ് സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറയിൽ നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്