സാൽമിയ: "സമസ്ത ആദർശ വിശുദ്ധിയുടെ നൂറു വർഷം' എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ ആചരിക്കുന്ന ആദർശ കാന്പയിനോടനുബന്ധിച്ച് ഇസ്ലാമിക് കൗണ്‍സിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു തുടക്കം കുറിച്ചു നടന്ന മജ്ലിസുന്നൂര് മജ്ലിസിനു
പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ ഇസ്ലാമിക് കൗണ്‍സിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. കേരളത്തിൽ മുസ്ലിം സമുദായം കൈവരിച്ച ഉന്നമനത്തിൽ സമസ്തയുടെ സാന്നിധ്യം നിർണായകമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇക്ബാൽ ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹിമാൻ ഹാജി, ശംസുദ്ധീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ വൈസ് പ്രസിഡന്റ് അഷ്റഫ് ഫൈസി സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് സുബൈർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ