ആൽബനി(ന്യൂയോർക്ക്): ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിന്റെ രജത ജൂബിലി ആഘോഷങ്ങൾ വെസ്റ്റേണ്‍ അവന്യുവിലെ മക്കൗണ്‍വിൽ യുണൈറ്റഡ് മെഥഡിസ്റ്റ് ചർച്ചിൽ നടത്തപ്പെട്ടു.
ജൂണ്‍ 30 ശനിയാഴ്ച രാവിലെ 10.30ന് താങ്ക്സ്ഗിവിംഗ് സർവീസോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സിഎസ്ഐ സഭയിലെ മുതിർന്ന വൈദികൻ റവ. ജോണ്‍ ജെ. വില്യമിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സ്തോത്ര ഗാനം സഭാഭേദമന്യേ വിശ്വാസികൾ ഏറ്റുപാടിയപ്പോൾ 25 വർഷം വഴിനടത്തിയ ദൈവത്തിന് ആ ഗാനം ഒരു സ്തോത്രയാഗമായി അർപ്പിക്കപ്പെട്ടു.
സിഎസ്ഐ സഭയുടെ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ മുഖ്യകാർമ്മികനായിരുന്നു. റവ. ജോണ്‍ ജെ. വില്യം, റവ. പ്രതീഷ് ബാബു കുരിയൻ, റവ. ജോബി ജോയ് മുല്ലക്കൽ, റവ. റോബിൻ ഐപ്പ് മാത്യു, റവ. ഡോ. ജെയിംസ് ജേക്കബ്, റവ. ജോണ്‍ പുതുപ്പറന്പിൽ എന്നിവരും സ്തോത്ര പ്രാർത്ഥനയിൽ കാർമികരായിരുന്നു.
തുടർന്നു നടന്ന പൊതുയോഗത്തിൽ റവ. തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. സെന്റ്് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (ആൽബനി) വികാരി ഫാ. അലക്സ് കെ. ജോയിയുടെ പ്രാർത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. യുസിസി സെക്രട്ടറി ദീപു വർഗീസ് സ്വാഗതമാശംസിച്ചു. തുടർന്ന് 25 വർഷം വഴിനടത്തിയ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ട് ജോർജ് ഡേവിഡ് രചിച്ച ഗാനം യുസിസി ഗായക സംഘം ആലപിച്ചു.
റവ. തോമസ് കെ. ഉമ്മന്റെ അധ്യക്ഷ പ്രസംഗത്തിൽ യുസിസിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും വ്യത്യസ്ഥ സഭകൾ ഒത്തൊരുമയോടെ ദൈവത്തെ ആരാധിക്കുന്നതിൻറെ ആവശ്യകതയേയും കുറിച്ച് പരാമർശിച്ചു. കൂട്ടായ്മയിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ഒരു യഥാർത്ഥ ദൈവരാജ്യം സഫലമാകൂ എന്നും, ആത്മീയപരമായിട്ടുള്ള ഐക്യത കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ അത് യുസിസിയുടെ ഭാവിയേയും ശക്തിപ്പെടുത്തുമെന്നും തിരുമേനി പറഞ്ഞു. ഇന്ന് ലോകത്ത് വളർന്നുകൊണ്ടിരിക്കുന്ന സന്പത്തും സ്ഥാനമോഹങ്ങളും ആഡംബര സുഖങ്ങളും സഭകളുടെ ഒത്തൊരുമയേയും വിശ്വാസത്തേയും ബാധിക്കുന്നു എന്നുള്ളത് തികച്ചും വേദനാജനകമാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി.
റൈറ്റ് റവ. വില്യം എച്ച് ലവ് (ബിഷപ്പ്), റവ. ഫാ. അലക്സ് കെ ജോയ് (സെയ്ൻറ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ആൽബനി), റവ. ഫാ. ജോസഫ് വർഗീസ് (സെയ്ൻറ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, ആൽബനി), ഫാ. ആൻറണി പിട്ടാപ്പിള്ളി (സീറോ മലബാർ ചർച്ച്, ആൽബനി) എന്നിവർ ആശംസാ പ്രസംഗം നടത്തി. രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'KOINONIA' (കൂട്ടായ്മ) എന്ന് നാമകരണം ചെയ്ത സുവനീറിന്റെ പ്രകാശന കർമ്മം മോസ്റ്റ് റവ. തോമസ് കെ. ഉമ്മൻ ഒരു പ്രതി റൈറ്റ് റവ. വില്യം എച്ച.് ലവിന് നൽകി നിർവഹിച്ചു.
സ്ഥാപക അംഗങ്ങളായ നൈനാൻ ഡേവിഡ്, തോമസ് ചാക്കോ എന്നിവർ യുസിസിയുടെ ആരംഭകാലത്തെക്കുറിച്ച് ലഘുവിവരണം നൽകി. ഇരുവർക്കും യുസിസിയുടെ ഉപഹാരമായ ഫലകം നൽകി ആദരിച്ചു. സിഎസ്ഐ. വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡൻറ്, ഡബ്ല്യുസിആർസി എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോ. സൂസൻ തോമസിന്റെ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹമായിരുന്നു.
സെന്റ്് പോൾസ് ഓർത്തഡോക്സ് ചർച്ച് (ആൽബനി), സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് (ആൽബനി), ഷാരോണ്‍ ഫെല്ലോഷിപ്പ് ചർച്ച് (ആൽബനി), സീറോ മലബാർ ചർച്ച് (ആൽബനി), സിഎസ്ഐ ചർച്ച് (കണക്റ്റിക്കട്ട്) സിഎസ്ഐ ചർച്ച്, സീഫോർഡ് (ന്യൂയോർക്ക്), സിഎസ്ഐ ചർച്ച്, ഹഡ്സണ്‍വാലി (ന്യൂയോർക്ക്), ഇമ്മാനുവേൽ സിഎസ്ഐ ചർച്ച് (ന്യൂജേഴ്സി) പ്രതിനിധികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
ചാക്കോ കോട്ടക്കൽ (ചെയർപേഴ്സണ്‍), ദീപു വറുഗീസ് (സെക്രട്ടറി), തോമസ് കെ ജോസഫ് (ട്രഷറർ), തോമസ് കോട്ടക്കൽ (ഫെസിലിറ്റി കോഓർഡിനേറ്റർ), വർഗീസ് പണിക്കർ (ജൂബിലി കണ്‍വീനർ), ജോർജ്ജ് ഡേവിഡ് (ജൂബിലി സുവനീർ കണ്‍വീനർ), രമണി തോമസ് (ഫുഡ് കോഓർഡിനേറ്റർ), കമ്മിറ്റി അംഗങ്ങളായ മാത്യു ജോർജ്ജ്, ബിജു തോമസ്, റേച്ചൽ സ്വാമി, നിമ്മി ജോണ്‍ എന്നിവരായിരുന്നു ജൂബിലി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ