ന്യൂയോർക്ക്: വിശ്വാസികൾ ആകാംക്ഷാപൂർവം കാത്തിരുന്ന റാഫിൾ നറുക്കെടുപ്പിന്റെ ഫലം പുറത്തു വന്നു. ഒന്നാം സമ്മാനമായി നിശ്ചയിച്ചിരുന്ന പുതുപുത്തൻ ഓട്ടോമാറ്റിക്ക് മെഴ്സിഡസ് ബെൻസ് ജിഎൽഎ 250 എസ്യുവി യോഹന്നാൻ സ്കറിയയ്ക്ക്.
ന്യൂയോർക്ക് ഫ്രാങ്കൽൻ സ്ക്വയർ സെന്റ് ബേസിൽ ഇടവകാംഗമാണ് യോഹന്നാൻ. 2907 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. ജൂലൈ 18 മുതൽ 21 വരെ പെൻസിൽവാനിയയിലെ കലഹാരി റിസോർട് ആൻഡ് കണ്വൻഷൻ സെന്ററിൽ നടന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ മലങ്കര ഓർത്തഡോക്സ് ഫാമിലി കോണ്‍ഫറൻസിന്റെ മൂന്നാം ദിനമാണ് റാഫിൾ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ ഫലമറിയാനായി നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിലായിരുന്നു പങ്കാളികൾ.
ഫാമിലി കോണ്‍ഫറൻസിന്റെ ധനശേഖരണാർത്ഥമാണ് റാഫിൾ നറുക്കെടുപ്പു നടത്തിയത്.
രണ്ടാം സമ്മാനമായ 40 ഗ്രാം സ്വർണം വീതം ബ്ലെസ്സന്റ് തോമസിനും ഡിനു ജോണിനും ലഭിച്ചു. 2896, 1863 എന്നീ ടിക്കറ്റുകൾക്കായിരുന്നു രണ്ടാം സമ്മാനം. ന്യൂയോർക്ക് സെന്റ് ടെക്ല ഓർത്തഡോക്സ് മിഷൻ ഇടവകാംഗമാണ് ബ്ലെസന്റ്. കണക്ടിക്കട്ട് സെന്റ് തോമസ് ഇടവകാംഗമാണ് ഡിനു ജോണ്‍.
ഏറ്റവും പുതിയ ഐ ഫോണ്‍ എക്സ് ആയിരുന്നു മൂന്നാം സമ്മാനമായി നിശ്ചയിച്ചിരുന്നത്. ഇതു മൂന്നു പേർക്ക് ലഭിച്ചു. പോൾ മാവേലി (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, ഫിലഡൽഫിയ), സാജു ജേക്കബ് (സെന്റ് ജോണ്‍സ് ഓറഞ്ച്ബർഗ്, ന്യൂയോർക്ക്), എബ്രഹാം പോത്തൻ (സെന്റ് മേരീസ്, സഫേണ്‍, ന്യൂയോർക്ക്) എന്നിവർക്കാണ് മൂന്നാം സമ്മാനം നേടിയത്. 1424, 2914, 2152 എന്നീ ടിക്കറ്റുകളാണ് ഐ ഫോണ്‍ എക്സിന് അർഹരായത്. കോണ്‍ഫറൻസിന്റെ സമാപന സമ്മേളനത്തിൽ നറുക്കെടുപ്പ് വിജയികൾക്കു സമ്മാനം വിതരണം ചെയ്തു. റാഫിൾ നറുക്കെടുപ്പിൽ പങ്കെടുത്തവർക്ക് കോണ്‍ഫറൻസ് കോർഡിനേറ്റർ റവ. ഡോ. വറുഗീസ് എം. ഡാനിയൽ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോർജ് തുന്പയിൽ