ഫിലഡൽഫിയ: ഫൊക്കാനയുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനോടനുബന്ധിച്ചു ഭാഷയേയും ഭാഷാസ്നേഹികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഫൊക്കാനയുടെ ദൗത്യത്തിന്റെ ഭാഗമായി എഴുത്തുകാരനും ഫൊക്കാനയുടെ സാഹിത്യ വിഭാഗം ചെയർമാനുമായ അബ്ദുൾ പുന്നയൂർക്കുളത്തിന് മലയാള ഭാഷയ്ക്ക് നൽകുന്ന സംഭാവനകളെ മാനിച്ചു അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യനും, പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണിയും ചേർന്ന് പുരസ്കാരം നൽകി ആദരിച്ചു. ജോർജ് നടവയൽ സദസ്യർക്ക് മുന്‍പാകെ ഫലകം വായിച്ചു.
ഫൊക്കാന മലയാളത്തേയും മലയാള സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്. ഭാവിയിലും ഫൊക്കാന അമേരിക്കൻ മലയാള സാഹിത്യത്തിനു അവിസ്മരണീയമായ സംഭാവനകൾ നൽകി പുഷ്ടിപ്പെടുത്തുന്ന അക്ഷരസ്നേഹികൾക്ക് ഒരു പ്രചോദനമാവട്ടേ എന്ന് ആശംസിച്ചുകൊണ്ട്, അബ്ദുൾ ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോയ്ക്കും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനും നന്ദി പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ