+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ങ്ക​ര ടി​വി​യു​ടെ പ്ര​ത്യേ​ക സ്റ്റു​ഡി​യോ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 25ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും

ന്യൂ​യോ​ർ​ക്ക്: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ജൂ​ലൈ 25 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന മുപ്പത്തിരണ്ടാമ​ത് യൂ
മ​ല​ങ്ക​ര ടി​വി​യു​ടെ പ്ര​ത്യേ​ക സ്റ്റു​ഡി​യോ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 25ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും
ന്യൂ​യോ​ർ​ക്ക്: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ജൂ​ലൈ 25 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന മുപ്പത്തിരണ്ടാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ന​ഗ​രി​യി​ൽ അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക മീ​ഡി​യ മ​ല​ങ്ക​ര ടി​വി​യു​ടെ പ്ര​ത്യേ​ക സ്റ്റു​ഡി​യോ​യും മീ​ഡി​യ റൂ​മും ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ​യും, മ​ല​ങ്ക​ര ടി​വി ചെ​യ​ർ​മാ​നു​മാ​യ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ലൈ 25ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഡ​യ​റ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പൊ​തു​സ​മ്മേ​ള​ന​വും, സ​മാ​പ​ന ദി​ന​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഭി. തി​രു​മേ​നി​മാ​രു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ജൂ​ലൈ 5ന് ​ഭ​ദ്രാ​സ​ന ആ​സ്ഥാ​ന ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന മ​ല​ങ്ക​ര ടി​വി​യു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​മേ​ള​ക്കു​ള്ള മ​ല​ങ്ക​ര ടി​വി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. മ​ല​ങ്ക​ര ടി​വി ചെ​യ​ർ​മാ​ൻ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി, ഡ​യ​റ​ക്ട​ർ​മാ​രാ​യ സു​നി​ൽ മ​ഞ്ഞി​നി​ക്ക​ര, ഏ​ലി​യാ​സ് വ​ർ​ക്കി, ബാ​ബു തു​ന്പ​യി​ൽ, സാ​ജു മാ​രോ​ത്ത്, ആ​ശ മ​ത്താ​യി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ് എം​ഡി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ർ​ത്താ വി​നി​മ​യ രം​ഗ​ത്ത് ഒ​രു നൂ​ത​ന കാ​ൽ​വ​യ്പ്പു എ​ന്ന നി​ല​യി​ൽ തു​ട​ക്കം കു​റി​ച്ച മ​ല​ങ്ക​ര ടി​വി, അ​തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ഒ​ന്നൊ​ന്നാ​യി താ​ണ്ടി ആ​റു വ​ർ​ഷം പി​ന്നി​ട്ടു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​വ​രേ​യും പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ന്നു​വെ​ന്ന് അ​ഭി. തി​രു​മേ​നി ഓ​ർ​മ്മി​പ്പി​ച്ചു. മ​ല​ങ്ക​ര ടി​വി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡു​ക​ളും ഫ​ല​ക​ങ്ങ​ളും അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി കു​ടും​ബ​മേ​ള​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നാ​ർ​ഹ​മാ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും കു​ടും​ബ മേ​ള​യി​ൽ ന​ൽ​കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ