ന്യൂജേഴ്സി: അമേരിക്കൻ സന്ദർശനത്തിനെത്തിയ യുവ അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ അഡ്വ. സനൽകുമാറിന് ന്യൂജേഴ്സിയിലെ മലയാളി സമൂഹം സ്വീകരണം നൽകി. ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ന്യൂജേഴ്സിയിലെ എല്ലാ അസോസിയേഷനുകളിലും നിന്നുള്ള പധാനപ്പെട്ട നേതാക്കന്മാർ പങ്കെടുത്തു.
എളിമയും നിറപുഞ്ചിരിമയുമായി ഏവരുടെയും ഹൃദയത്തിൽ കൈയൊപ്പ് ചാർത്തിയ ഈ തിരുവല്ലക്കാരുടെ പ്രിയ നേതാവിനെ കേരളം മുഴുവനുമുള്ള അമേരിക്കൻ മലയാളികൾ നെഞ്ചേറ്റുകയായിരുന്നു. ഫോമ, ഫൊക്കാന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഭാര്യയും സിപിഎം അധ്യാപക സംഘടനയുടെ നേതാവുമായ ബിന്ദുവുമായെത്തിയ സനൽ കുമാറിന് അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുള്ള മലയാളി സംഘടനകൾ സ്വീകരണം നൽകിയിരുന്നു. നാട്ടിലേക്കു മടങ്ങാനിരിക്കുന്ന അദ്ദേഹത്തിന് ലഭിക്കുന്ന അവസാനത്തെ സ്വീകരണമായിരുന്നു ന്യൂജേഴ്സിയിൽ നടന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം, പത്തനംതിട്ട ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, പരുമല ദേവസ്വം ബോർഡ് മുൻ കോളേജ് യൂണിയൻ ചെയർമാൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗം, യൂണിയൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച സനൻകുമാർ തിരുവല്ലയിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ്.
ഫോമയുടെ മുൻ ജനറൽ സെക്രട്ടറി അനിയൻ ജോർജ് ആയിരുന്നു സ്വീകരണ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിന്റെ ജ·നാട്ടിൽ നിന്ന് എത്തിയ നിരവധി നേതാക്കൾക്ക് പുറമെ മറ്റു ജില്ലകളിൽ നിന്നുള്ള നേതാക്കളും കേരളത്തെക്കുറിച്ചും വികസന സ്വപ്നങ്ങളെക്കുറിച്ചും സനൽകുമാറുമായി പങ്കുവച്ചു. കേരളത്തെക്കുറിച്ചും വികസനകളെക്കുറിച്ചും ഒരുപാടു തെറ്റായ ധാരണകൾ അമേരിക്കൻ മലയാളികൾക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം എൽഡിഎഫ് സർക്കാരിന്റെ കീഴിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി വികസനപ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിച്ചു.
ഫൊക്കാന പ്രസിഡന്റ് ഇലക്റ്റ് മാധവൻ ബി. നായർ, ട്രഷറർ ഇലക്റ്റ് സജിമോൻ ആന്റണി, വേൾഡ് മലയാളി കൗണ്സിൽ മുൻ ഗ്ലോബൽ ചെയർമാൻ അലക്സ് കോശി, കേരള ചേംബർ ഓഫ് കൊമേഴ്സ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ഡോ.ഗോപിനാഥൻ നായർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര, മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള, കാഞ്ച് മുൻ പ്രസിഡന്റ് ജയപ്രകാശ്, കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി സണ്ണി വാളിപ്ലാക്കൽ, മാധ്യമപ്രവർത്തകരായ ഫ്രാൻസിസ് തടത്തിൽ, ജിനേഷ് തന്പി, സുനിൽ ്രെടെസ്റ്റാർ, കാഞ്ച് ജോയിന്റ് സെക്രട്ടറി ബിജു വർഗീസ്, മഞ്ച് ജോയിന്റ് സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, സുധാകർ, അച്ചന്കുഞ്ഞു, പീറ്റർ ജോർജ്, ജോണ് ജോർജ്, അനീഷ്, ഷൈജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ