ന്യൂഡൽഹി: വസുന്ധര എൻക്ലേവിലെ നേവൽ അപ്പാർട്ട്മെന്റിൽ കിഴക്കിന്റെ വെനീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. അശരണർക്കും അഗതികൾക്കും ആഹാരവും വസ്ത്രവും, ആശുപത്രി കിടക്കയിൽ ആവശ്യക്കാർക്ക് രക്തം, നിർധനർക്ക് ചികിത്സ എന്നിവ നൽകുവാൻ സ്വയം മുന്നിട്ടിറങ്ങുന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ സംഘടനയാണ് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ’കിഴക്കിന്റെ വെനീസ്’.
കേരളത്തിലെയും ഡൽഹി മലയാളികളുടെയും സാമൂഹിക വിഷയങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ ജനങ്ങളെ പങ്കെടുപ്പിച്ചു ശക്തമായി മുന്നോട്ടു പോകുമെന്നും ഡൽഹി മലയാളികൾക്കായി ഒരു കോളേജ്, ഓഡിറ്റോറിയം എന്നീ സ്വപ്നങ്ങൾ കൂടി സഫലമാക്കുവാനുള്ള പരിശ്രമവുമായി ഉൗർജസ്വലതയോടെ പ്രയാണം ആരംഭിച്ചിരിക്കുകയാണ് കിഴക്കിന്റെ വെനീസെന്നും തങ്ങളുടെ ഓഫീസ് ഉദ്ഘാടനവേളയിൽ ഭാരവാഹികൾ ദീപിക ഡോട്ട് കോമിനോടു പറഞ്ഞു.
പ്രസിഡന്റ് ഷാജി മൃത്യുഞ്ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളീധരൻപിള്ള ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരള എഡ്യൂക്കേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി പി.കെ. രവിന്ദ്രനാഥൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റുമാരായ ടെസി പ്രസാദ്, സാജൻ കുമാർ, സെക്രട്ടറി കെ.വി.രാജു, ജോയിന്റ് സെക്രട്ടറി ജയേഷ് ബാലൻ, ട്രഷറർ സന്തോഷ് കുമാർ, അനിലാ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
മായാജാല പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്ൽ ഇടം നേടിയ മാന്ത്രികൻ വിൽസണ് ചന്പക്കുളം അവതരിപ്പിച്ച മാജിക് ഷോ ആഘോഷ പരിപാടികൾക്ക് മിഴിവേകി. സ്നേഹ വിരുന്നോടു കൂടിയാണ് ചടങ്ങുകൾ സമാപിച്ചത്. ിൃശ2018ഷൗഹ്യ23സശ്വവമസലിബ്ലിശരല.ഷുഴ
റിപ്പോർട്ട്: പി.എൻ. ഷാജി