+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊറന്‍റോയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്; രണ്ടു മരണം

ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ റസ്റ്ററന്‍റിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. അക്രമിയും മറ്റൊരു യുവതിയുമാണ് കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. ഗ്രീക്ക്ടൗണിലെ റസ്റ്ററന്‍റിനു മുന്നിലാണ് വെടി
ടൊറന്‍റോയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്; രണ്ടു മരണം
ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ റസ്റ്ററന്‍റിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. അക്രമിയും മറ്റൊരു യുവതിയുമാണ് കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. ഗ്രീക്ക്ടൗണിലെ റസ്റ്ററന്‍റിനു മുന്നിലാണ് വെടിവയ്പുണ്ടായത്.

റസ്റ്ററന്‍റിൽ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.