+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചങ്ങനാശേരി കുട്ടനാട് പിക്‌നിക്ക് ജൂലൈ 28ന്

ഷിക്കാഗോ: മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചുവിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈവര്‍ഷത്തെ പ
ചങ്ങനാശേരി കുട്ടനാട് പിക്‌നിക്ക് ജൂലൈ 28ന്
ഷിക്കാഗോ: മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചുവിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈവര്‍ഷത്തെ പിക്‌നിക്ക് നടത്തുന്നു. ജൂലൈ 28നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്.

കുട്ടികള്‍, വനിതകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി വിവിധയിനം കായിക മത്സരങ്ങളും, വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യുന്നതാണ്. നാട്ടുകാരും സുഹൃത്തുക്കളുമായി സൗഹൃദപരമായി ഒരു ദിവസം ചിലവഴിക്കുന്നതിനും പുതിയ സുഹൃദ് ബന്ധങ്ങള്‍ നേടുന്നതിനും ഇത് നല്ല അവസരമായിരിക്കും.

ഈവര്‍ഷത്തെ പിക്‌നിക്കിന്റെ കോര്‍ഡിനേറ്ററായി സ്‌കറിയാ തോമസും (847 910 6487), കോ കോര്‍ഡിനേറ്റേഴ്‌സായി ബിജി കൊല്ലാപുരവും (847 691 2560), ജോഷി വള്ളിക്കളം (312 685 6749), രാജന്‍ മാലിയില്‍ (847 568 0383), അഗസ്റ്റിന്‍ കളത്തില്‍ (847 345 0280), ഫിലിപ്പ് പവ്വത്തില്‍ (847 338 1430), ഷിബു അഗസ്റ്റിന്‍ (847 858 0473) എന്നിവരും പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം