+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോയ്ക്ക് തറക്കല്ലിട്ടു

ജസോല ഫൊറോനാപ്പളിയിൽ ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോയ്ക്ക് തറക്കൽ ഇടൽ നടന്നു ന്യൂ ഡൽഹി / ജസോല : ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയെ തീർഥാടന കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ആദ്യ പടിയായി, ഫരീദാ
ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോയ്ക്ക് തറക്കല്ലിട്ടു
ജസോല ഫൊറോനാപ്പളിയിൽ ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോയ്ക്ക് തറക്കൽ ഇടൽ നടന്നു


ന്യൂ ഡൽഹി / ജസോല : ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയെ തീർഥാടന കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ആദ്യ പടിയായി, ഫരീദാബാദ് രൂപതയിലെ ആദ്യത്തെ ഗ്രോട്ടോയായി ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോയ്ക്ക് ശനിയാഴ്ച രാവിലെ എട്ടിന് ആർച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തറക്കല്ലിട്ടു . രൂപതയിലെ വികാരി ജനറാൾമാരായ ഫാ. ജോസ് വെട്ടിക്കൽ, ഫാ.സ്റ്റാൻലി പുൽപ്രയിൽ,ഫാ.സിറിയക്ക് കൊച്ചാലുങ്കൽ എന്നിവരും രൂപതയിലെ എല്ലാ ഫൊറോന വികാരിമാരും രൂപതയിലെ മറ്റു വൈദികരും ചടങ്ങിൽ പങ്കെടുത്തു.
ഫൊറോന വികാരി റവ. ഫാ. മാർട്ടിൻ പാലമറ്റം, അസി. ഫാ. ജിന്‍റോ കെ. ടോം എന്നിവർ ചടങ്ങുകൾക്ക് നേത്രത്വം നൽകി .

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്