+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിയാൻ ഫെസ്റ്റിവലിന് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്ത് ലുലു ഹൈപ്പർ മാർക്കറ്റിൽ ആസിയൻ ഫസ്റ്റിവലിന് തുടക്കമായി. ജൂലൈ 28 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലുലുവിന്‍റെ എല്ലാ ഒൗട്ട്ലെറ്റുകളിലും ആസിയാൻ രാജ്യങ്ങളില
ആസിയാൻ ഫെസ്റ്റിവലിന് തുടക്കമായി
കുവൈത്ത് സിറ്റി: കുവൈത്ത് ലുലു ഹൈപ്പർ മാർക്കറ്റിൽ ആസിയൻ ഫസ്റ്റിവലിന് തുടക്കമായി.
ജൂലൈ 28 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലുലുവിന്‍റെ എല്ലാ ഒൗട്ട്ലെറ്റുകളിലും ആസിയാൻ രാജ്യങ്ങളിലെ പ്രധാന ഉത്പന്നങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും വിപണനവും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് മാനേജ്മന്‍റ് അറിയിച്ചു. കാന്പയിനോട് അനുബന്ധിച്ച് ആകർഷകമായ വിലക്കിഴവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ലുലു അൽ റായ് ഹൈപ്പറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിയറ്റ്നാം സ്ഥാനപതി ട്രിൻഹ് ട്രിം മൻഹ് , തായ് ലൻഡ് അംബാസഡർ ദുസിത് മനാപൻ , ബ്രൂണൈ അംബാസഡർ അഹമ്മദ് ജുമാതും ഫിലിപ്പീൻസ് ഇന്തോനേഷ്യ എംബസി പ്രതിനിധികളും സംബന്ധിച്ചു. ലുലു റീജണൽ ഡയറക്ടർ മുഹമ്മദ് ഹാരിസ് , ലുലു മാനേജ്മന്‍റ് പ്രതിനിധികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ