+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശന്പള വർധന ആവശ്യപ്പെട്ട് ഇന്ത്യൻ തൊഴിലാളികൾ സമരത്തിൽ

ഫഹാഹീൽ (കുവൈത്ത്) : ശന്പള വർധന ആവശ്യപ്പെട്ട് പ്രതിരോധ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പണിമുടക്കി. രാജ്യത്തെ പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കന്പനിയുടെ കീഴിൽ യുഎസ് ആർമി ക്യാന്പിൽ
ശന്പള വർധന ആവശ്യപ്പെട്ട് ഇന്ത്യൻ തൊഴിലാളികൾ സമരത്തിൽ
ഫഹാഹീൽ (കുവൈത്ത്) : ശന്പള വർധന ആവശ്യപ്പെട്ട് പ്രതിരോധ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പണിമുടക്കി. രാജ്യത്തെ പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കന്പനിയുടെ കീഴിൽ യുഎസ് ആർമി ക്യാന്പിൽ സേവനം ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് പണിമുടക്കി പ്രതിഷേധിച്ചത്.

ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത ശന്പളം വിതരണം ചെയ്യുന്നതിലെ അപാകത പരിഹരിക്കുവാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. സമരത്തെത്തുടർന്ന് യുഎസ് മിലിട്ടറിയുടെയും കന്പനിയുടെയും പ്രതിനിധികൾ സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

ശന്പളത്തിലെ അന്തരം പരിഹരിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ തങ്ങളെ നാട്ടിലേക്ക് തിരികെ വിടണമെന്ന് പ്രതിഷേധക്കാർ കന്പനി അധികൃതരോട് അഭ്യർഥിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ