+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്നറിയാം ഭാഗ്യശാലിയെ, ആ മെഴ്സിഡസ് ബെൻസ് ആർക്ക്?

കലഹാരി കണ്‍വൻഷൻ സെന്‍റർ (പെൻസിൽവേനിയ): പുതുപുത്തൻ ഓട്ടോമാറ്റിക്ക് മെഴ്സിഡസ് ബെൻസ് ജിഎൽഎ 250 എസ് യുവി ആരു സ്വന്തമാക്കാമെന്നു ഇന്നറിയാം. ഒപ്പം, 40 ഗ്രാം സ്വർണം വീതം രണ്ടു പേരേയും എറ്റവും പുതിയ ഐ ഫോണ്
ഇന്നറിയാം ഭാഗ്യശാലിയെ, ആ മെഴ്സിഡസ് ബെൻസ് ആർക്ക്?
കലഹാരി കണ്‍വൻഷൻ സെന്‍റർ (പെൻസിൽവേനിയ): പുതുപുത്തൻ ഓട്ടോമാറ്റിക്ക് മെഴ്സിഡസ് ബെൻസ് ജിഎൽഎ 250 എസ് യുവി ആരു സ്വന്തമാക്കാമെന്നു ഇന്നറിയാം. ഒപ്പം, 40 ഗ്രാം സ്വർണം വീതം രണ്ടു പേരേയും എറ്റവും പുതിയ ഐ ഫോണ്‍ എക്സ് മൂന്നു പേരെയും കാത്തിരിക്കുന്നു.

ഭാഗ്യശാലികളെ കണ്ടെത്താൻ ഇനി അധികനേരമില്ല. ഒരു വർഷം നീണ്ട കാത്തിരിപ്പിനാണ് ഇന്നു വിരാമമാകുന്നത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിന്‍റെ ധനശേഖരണാർഥമാണ് റാഫിൾ നറുക്കെടുപ്പു നടത്തുന്നത്.

നറുക്കെടുപ്പിനെ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. പെൻസിൽവേനിയയിലെ കലഹാരി കണ്‍വൻഷൻ സെന്‍ററിലാണ് ത്രിദിന ഫാമിലി കോണ്‍ഫറൻസ് നടക്കുന്നത്. കോണ്‍ഫറൻസ് 21 നു സമാപിക്കും. അതിനു മുൻപായി നടത്തുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് തിരികെ വീട്ടിലേക്ക് ഓടിച്ചു പോകാനുള്ള കാർ കണ്‍വൻഷൻ സെന്‍ററിന്‍റെ ലോബിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു ഡിസ്പ്ലേ ചെയ്തിരിക്കുകയാണ്. കോണ്‍ഫറൻസിനു മുന്നോടിയായി നടത്തിയ ഘോഷയാത്രയിലും ബെൻസ് കാർ താരമായി അവതരിപ്പിച്ചിരുന്നു. ഭാഗ്യദേവത ആരുടെ കൂടെയാണെന്നറിയാൻ ക്ഷമയോടെ കാത്തിരിക്കാം. ഏതാനും മണിക്കൂറുകൾ കൂടി.

ഭദ്രാസനത്തിലെ 53 ഇടവകകളിൽ നിന്നായി 1040 അംഗങ്ങൾ കോണ്‍ഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമേ, നിരവധി വിശ്വാസികൾ റാഫിളിൽ ഭാഗ്യം മാറ്റുരക്കുന്നു. അവരുടെ ദിവസങ്ങൾ നീണ്ട ഉദ്വേഗത്തിനാണ് ഇന്ന് അവസാനമാവുക. അത് ആരന്നറിയാൻ ഇനി മണിക്കുറുകൾ മാത്രം.

റിപ്പോർട്ട് : ജോർജ് തുന്പയിൽ