+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായർ സർവീസ് സൊസൈറ്റി കുവൈറ്റ് "പൊന്നോണം 2018’ ഫ്ളയർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : നായർ സർവീസ് സൊസൈറ്റി, കുവൈറ്റിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ’പൊന്നോണം 2018’ ന്‍റെ ഫ്ലയർ പ്രകാശനം ചെയ്തു. സാൽമിയയിൽ നടന്ന ചടങ്ങിൽ നൗഷാദ് സിഗ്നേച്ചർ റസ്റ്ററന്‍റ് ഫർവാനിയ മാനേജി
നായർ സർവീസ് സൊസൈറ്റി കുവൈറ്റ്
കുവൈത്ത് സിറ്റി : നായർ സർവീസ് സൊസൈറ്റി, കുവൈറ്റിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ’പൊന്നോണം 2018’ ന്‍റെ ഫ്ലയർ പ്രകാശനം ചെയ്തു. സാൽമിയയിൽ നടന്ന ചടങ്ങിൽ നൗഷാദ് സിഗ്നേച്ചർ റസ്റ്ററന്‍റ് ഫർവാനിയ മാനേജിംഗ് ഡയറക്ടർ എം.കെ.ആർ. മേനോൻ ’പൊന്നോണം 2018' ഓണാഘോഷ ഫ്ളയറും ഓണസദ്യകൂപ്പണും ദാർ അൽ സഹ മാർക്കറ്റിംഗ് സിഇഒ അനീഷ് നായർ എൻഎസ്എസ്. വെൽഫെയർ ബ്രോഷറും രാധാകൃഷ്ണ പിള്ള ഓണസദ്യ കൂപ്പണും പ്രകാശനം ചെയ്തു.

ഒക്ടോബർ 12ന് ഖൈത്താൻ കാർമൽ ഇന്ത്യൻ സ്കൂളിലാണ് പരിപാടികൾ അരങ്ങേറുക.

പ്രസിഡന്‍റ് പ്രസാദ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സജിത് സി. നായർ, ട്രഷറർ ഹരികുമാർ എന്നിവർ സംബന്ധിച്ചു. എൻഎസ്എസ് കുവൈറ്റ് ഈ വർഷം നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്ന വെൽഫെയർ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്‍റ് സംസാരിച്ചു. എം.കെ.ആർ. മേനോൻ, അനീഷ് നായർ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ