+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനയുടെ ജൂണിയർ കലാതിലകം പട്ടം അക്സ മറിയം വർഗീസിന്

ന്യുയോർക്ക്: ഫൊക്കാന കണ്‍വൻഷനിൽ നടന്ന ജൂണിയർ വിഭാഗം കലാമത്സരത്തിൽ അക്സ മറിയം വർഗീസിന് കലാതിലകം പട്ടം. ഒരേ നിലവാരം പുലർത്തുന്ന മത്സരാർഥികൾ അണിനിരന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റുകളോടെയാണ്
ഫൊക്കാനയുടെ ജൂണിയർ കലാതിലകം പട്ടം  അക്സ മറിയം വർഗീസിന്
ന്യുയോർക്ക്: ഫൊക്കാന കണ്‍വൻഷനിൽ നടന്ന ജൂണിയർ വിഭാഗം കലാമത്സരത്തിൽ അക്സ മറിയം വർഗീസിന് കലാതിലകം പട്ടം. ഒരേ നിലവാരം പുലർത്തുന്ന മത്സരാർഥികൾ അണിനിരന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റുകളോടെയാണ് അക്സ കലാതിലകം പട്ടം സ്വന്തമാക്കിയത്. മിസ് ഫൊക്കാന മൽസരത്തിൽ ബെസ്റ്റ് ഫാഷൻ ഐക്കണും അക്സ സ്വന്തമാക്കി.

അമേരിക്കയിൽ വളരുന്ന മലയാളി കുട്ടികൾക്ക് മാതൃകയാണ് അക്സ എന്ന് കലാതിലകം പട്ടം സമ്മാനിച്ചുകൊണ്ട് പ്രസിഡന്‍റ് തന്പി ചാക്കോ അഭിപ്രായപ്പെട്ടു.

കുട്ടികാലം മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന അക്സ നിരവധി സമ്മാനങ്ങളും പുരസ്കാരങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിലെ ലിസ ജോസഫിന്‍റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന അക്സ, ജെക്ക്സ് അക്കാദമിയിൽ നിന്നും പബ്ലിക് സ്പീക്കിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. പഠനത്തിലും വോളിബോളിലും മികവ് പുലർത്തുന്ന അക്സയുടെ ആഗ്രഹം കലയും പഠനവും ഒരുമിച്ചു കൊണ്ടുപോകാനാണ്.

അധ്യയനത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന അക്സ യോങ്കേഴ്സിലുള്ള വർഗീസ് കെ ഫിലിപ്പ് - ബ്ലെസി വർഗീസ് ദന്പതികളുടെ മകളാണ്, സഹോദരൻ അഷർ കല്ലൂർ വർഗീസ് .

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ