+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് പാസ്റ്റർ തോമസ് ലീച്ച് നിര്യാതനായി

ന്യൂജേഴ്സി : ന്യൂ ടെസ്റ്റ്മെന്‍റ് (ദി പെന്തെക്കോസ്ത് മിഷൻ) സഭയുടെ മധ്യ അമേരിക്കയിലെ എൽ സാൽവദോർ സെന്‍റർ പാസ്റ്റർ തോമസ് ലീച്ച് (65) നിര്യാതനായി. സംസ്കാരം പിന്നീട്. പെൻസൽവാനിയ ഇന്ത്യാനാ യൂണിവേഴ്സി
ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് പാസ്റ്റർ തോമസ് ലീച്ച് നിര്യാതനായി
ന്യൂജേഴ്സി : ന്യൂ ടെസ്റ്റ്മെന്‍റ് (ദി പെന്തെക്കോസ്ത് മിഷൻ) സഭയുടെ മധ്യ അമേരിക്കയിലെ എൽ സാൽവദോർ സെന്‍റർ പാസ്റ്റർ തോമസ് ലീച്ച് (65) നിര്യാതനായി. സംസ്കാരം പിന്നീട്.

പെൻസൽവാനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കോവൽ ചിക്ക് കണ്‍വൻഷൻ സെന്‍ററിൽ സമാപിച്ച രാജ്യാന്തര കണ്‍വൻഷനുശേഷം നടന്ന ശുശ്രൂഷക സമ്മേളനത്തിന്‍റെ സമാപന ദിനത്തിലായിരുന്നു അന്ത്യം.

അമേരിക്കൻ സ്വദേശിയായ പാസ്റ്റർ തോമസ് ലീച്ച് 1981ൽ ന്യൂ ടെസ്റ്റ്മെന്‍റ് സഭയുടെ ശുശ്രൂഷകനായി. കഴിഞ്ഞ 37 വർഷം അമേരിക്കൻ ഐക്യനാടുകളിലെ വിവിധയിടങ്ങളിൽ സുവിശേഷ പ്രവർത്തനം ചെയ്ത് വരുകയായിരുന്നു. രാജ്യാന്തര കണ്‍വൻഷനിൽ ബുധനാഴ്ച വൈകിട്ട് പ്രസംഗിക്കുവാൻ വരേണ്ടിയിരുന്ന തോമസ് ലീച്ച് പെട്ടെന്ന് ക്ഷീണിതനാകുകയും പിന്നീട് വീൽ ചെയറിൽ ഇരുന്ന് കണ്‍വൻഷനിൽ പങ്കെടുക്കുകയുമായിരുന്നു.

റിപ്പോർട്ട് : പി.പി. ചെറിയാൻ