+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18ന്

ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18 നു കാനഡയിലെ ബ്രാംപ്ടനിലെ പ്രഫസേഴ്സ് ലേക്കിൽ നടക്കും. വള്ളംകളിയുടെ സ്പോണ്സർഷിപ്പ് സമാഹരണ ഉദ്ഘാടനം സമാജം പ്രസി
കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18ന്
ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18 നു കാനഡയിലെ ബ്രാംപ്ടനിലെ പ്രഫസേഴ്സ് ലേക്കിൽ നടക്കും. വള്ളംകളിയുടെ സ്പോണ്സർഷിപ്പ് സമാഹരണ ഉദ്ഘാടനം സമാജം പ്രസിഡന്‍റ് കുര്യൻ പ്രക്കാനത്തിനു ചെക്ക് നൽകി മുഖ്യ സ്പോണ്‍സറും കാനഡയിലെ പ്രമുഖ വ്യവസായിയുമായ മനോജ് കർത്ത നിർവഹിച്ചു. സമാജത്തിന്‍റെ ബോർഡ് ഓഫ് ട്രസ്റ്റികൂടിയായ മനോജ് കർത്തയാണ് വിജയികൾക്കുള്ള ആയിരം ഡോളർ സമ്മാനവും നൽകുന്നത്.

ലോകമെന്പാടും അറിയപെടുന്ന വള്ളംകളിക്കു എല്ലാ വ്യവസായി സുഹൃത്തുകളും സ്പോണ്‍സർഷിപ്പ് നൽകി സഹകരിക്കണമന്നു കമ്മിറ്റി ചെയർ സജീബ് കോയ, ഫിനാൻഷ്യൽ കോഓർഡിനേറ്റർ ജോസഫ് പുന്നശേരി എന്നിവർ അഭ്യർഥിച്ചു.

അമേരിക്കയിലെയും കാനഡയിലേയും ടീമുകൾ മാറി മാറി വിജയിച്ച കഴിഞ്ഞ വള്ളംകളികൾ ഇന്നാട്ടിലെ മലയാളികൾക്ക് ഒരു വിസ്മയം തന്നെ ആയിരുന്നു.പ്രാദേശിക, രാഷ്ട്രീയ ,സംഘടന, ജാതി, മത തൊഴിൽ വിഭാഗീയ വിത്യാസമില്ലാതെ ആളുകൾ ഒന്നായി പ്രവർത്തിക്കുന്ന സംഘടനായ ബ്രംപ്ടൻ മലയാളി സമാജം എല്ലാ മലയാളി സുഹുർത്തുക്കളുടെയും ആത്മാർത്ഥമായ സഹകരണം ഈ വള്ളംകളിയുടെ നടത്തിപ്പിലേക്ക് അഭ്യർഥിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം