ക്രാന്തിക്ക് നവനേതൃത്വം

10:11 PM Jul 19, 2018 | Deepika.com
ഡബ്ലിൻ : അയർലൻഡിലെ പ്രമുഖ മലയാളി സംഘടനയായ ക്രാന്തിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷാജു ജോസ് (വാട്ടർഫോർഡ്), അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു), ജീവൻ വർഗീസ് (ഡബ്ലിൻ), പ്രീതി മനോജ് (ഡബ്ലിൻ), അജയ് സി. ഷാജി (ഡബ്ലിൻ), മനോജ് ഡി മാന്നത് (ഡബ്ലിൻ), ശ്രീകുമാർ നാരായണൻ (കിൽഡെയർ), അനൂപ് ജോണ്‍ (വാട്ടർഫോർഡ്), അഭിലാഷ് തോമസ് (വാട്ടർഫോർഡ്), രാജു ജോർജ് (കോർക്ക്), സരിൻ വി. ശിവദാസൻ (കോർക്ക്), ഒ.ആർ. സുരേഷ് ബാബു (ലിമ്മറിക്ക്), ബിനു അന്തിനാട് (ഡബ്ലിൻ), ബിനു വർഗീസ് (ഡബ്ലിൻ), വർഗീസ് ജോയ് (ഡബ്ലിൻ), രതീഷ് സുരേഷ് (ഡ്രോഗട), ജോണ്‍ ചാക്കോ (ഡബ്ലിൻ) എന്നിവരടങ്ങിയ 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ക്ളോണിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സരിൻ വി. ശിവദാസ് അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിനും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചു അനുശോധനപ്രമേയം അവതരിപ്പിച്ചു. ജോയിന്‍റ് സെക്രട്ടറി ബിനു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. മനോജ് ഡി മാന്നത് വരവ് ചെലവുകളുടെ റിപ്പോർട്ടു അവതരിപ്പിച്ചു. തുടർന്നു ജീവൻ വർഗീസ് സംഘടനയുടെ നിയമാവലിയുടെ കരട്അവതരിപ്പിച്ചു.

ബിനു അന്തിനാടിന്‍റെ അധ്യക്ഷതയിൽ പുതിയ കമ്മറ്റി അംഗങ്ങൾ അടുത്ത പ്രവർത്തനവർഷത്തിൽ സംഘടനയെ നയിക്കാൻ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷാജു ജോസിനെ സെക്രട്ടറിയും അഭിലാഷ് ഗോപാലപിള്ളയെ പ്രസിഡന്‍റും ജീവൻ വർഗീസിനെ ജോയിന്‍റ് സെക്രട്ടറിയും പ്രീതി മനോജിനെ വൈസ് പ്രസിഡന്‍റും അജയ് സി ഷാജിയെ ട്രഷററും ആയി തിരഞ്ഞെടുത്തു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്റർമാരായി ശ്രീ രാജൻ ദേവസ്യയെയും ശ്രീമതി അശ്വതി പ്ലാക്കലിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ വർഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ