+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ് ലാമിക് കൗണ്‍സിൽ ആദർശ സമ്മേളനം

ഫഹാഹീൽ (കുവൈത്ത്): സമസ്ത ആദർശ വിശുദ്ധിയുടെ നൂറു വർഷം എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സിൽ ആചരിക്കുന്ന ആദർശ കാന്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേഖലാ തല ആദർശ സമ്മേളനങ്ങൾക്കു ഇന്ന് തുട
ഇസ് ലാമിക് കൗണ്‍സിൽ ആദർശ സമ്മേളനം
ഫഹാഹീൽ (കുവൈത്ത്): സമസ്ത ആദർശ വിശുദ്ധിയുടെ നൂറു വർഷം എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സിൽ ആചരിക്കുന്ന ആദർശ കാന്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേഖലാ തല ആദർശ സമ്മേളനങ്ങൾക്കു ഇന്ന് തുടക്കമാവും.

വൈകുന്നേരം ഏഴിന് മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിൽ ഇസ്ലാമിക് കൗണ്‍സിൽ ചെയര്മാന് ഹംസ ബാഖവി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി മുഖ്യ പ്രഭാഷണം നിർവഹിക്കും. ഹവല്ലി മേഖല ആദർശ സമ്മേളനം 20ന് (വെള്ളി) ഉച്ചക്ക് ഒന്നു മുതൽ സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ ഇസ് ലാമിക് കൗണ്‍സിൽ പ്രസിഡന്‍റ് ഷംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി മുഖ്യ പ്രഭാഷണം നിർവഹിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ