+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹേമാർക്കറ്റ് സ്ക്വയറിലെ ബലികുടീരം പിണറായി വിജയൻ സന്ദർശിച്ചു

ഷിക്കാഗോ: വിപ്ലവ ചരിത്രമുറങ്ങുന്ന ഷിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക്വയറിലെ ബലികുടീരത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പങ്ങൾ അർപ്പിച്ചു. ബാൾട്ടിമോർ വേൾഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ പുരസ്ക
ഹേമാർക്കറ്റ് സ്ക്വയറിലെ ബലികുടീരം പിണറായി വിജയൻ സന്ദർശിച്ചു
ഷിക്കാഗോ: വിപ്ലവ ചരിത്രമുറങ്ങുന്ന ഷിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക്വയറിലെ ബലികുടീരത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പങ്ങൾ അർപ്പിച്ചു. ബാൾട്ടിമോർ വേൾഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ പുരസ്കാരം ഏറ്റുവാങ്ങുവാൻ അമേരിക്കയിലെത്തിയതായിരുന്നു പിണറായി വിജയൻ.

1886 ൽ നടന്നേ ഹേമാർക്കറ്റ് കലാപവും തൊഴിലാളി സമരവും ഒപ്പം മേയ് ദിനം എന്ന അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്‍റെ പിറവിയും കൊണ്ട് പ്രാധാന്യമർഹിക്കുന്നതാണ് ഹേമാർക്കറ്റ്. 1893 ൽ സ്വാമി വിവേകാനന്ദന്‍റെ ചരിത്ര പ്രസിദ്ധമായ പ്രസംഗം അരങ്ങേറിയ വിവേകാനന്ദ സ്മാരകവും മുഖ്യമന്ത്രി സന്ദർശിച്ചു. ഫൊക്കാനയുടെ സ്ഥാപക നേതാവ് ഡോ. അനിരുദ്ധൻ, ഫ്രാൻസിസ് കിഴക്കേകുറ്റ്, ടോമി അന്പനാട്ട്, പീറ്റർ കുളങ്ങര, റിൻസി കുര്യൻ, നിഷ അനിരുദ്ധൻ, ജെസി റിൻസി, ഐപ്പ് സി. വർഗീസ് പരിമണം എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

തുടർന്നു ഷിക്കാഗോയിലെ പൗരാവലി നൽകിയ സ്വീകരണത്തിലും പങ്കെടുത്ത മുഖ്യമന്ത്രി മലയാളി സമൂഹത്തിന്‍റെ ഉൗഷ്മളമായ സ്നേഹത്തിനും സഹകരണത്തിനും നന്ദി പറയുകയും ചെയ്തു.

റിപ്പോർട്ട്: അലൻ ജോണ്‍