+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരം: ജോഹൻ ജോണ്‍ ഷിജു, ജെസീക്ക മാത്യു, എബി അലക്സ് ജേതാക്കൾ

ഷിക്കാഗോ: ഫൊക്കാനയുടെ എക്കാലത്തെയും മികച്ച പരിപാടികളിലൊന്നായ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ജോഹൻ ജോണ്‍ ഷിജു (ഫിലഡൽഫിയ ) സ്പെല്ലിംഗ് ബീ ചാന്പ്യനായി ജേതാവിനുള്ള 2000 ഡോളർ സ്വന്തമാക്കി. ഫസ്റ്റ്
ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരം:  ജോഹൻ ജോണ്‍ ഷിജു, ജെസീക്ക മാത്യു,  എബി അലക്സ് ജേതാക്കൾ
ഷിക്കാഗോ: ഫൊക്കാനയുടെ എക്കാലത്തെയും മികച്ച പരിപാടികളിലൊന്നായ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ജോഹൻ ജോണ്‍ ഷിജു (ഫിലഡൽഫിയ ) സ്പെല്ലിംഗ് ബീ ചാന്പ്യനായി ജേതാവിനുള്ള 2000 ഡോളർ സ്വന്തമാക്കി. ഫസ്റ്റ് റണ്ണർ അപ്പായി ഡിട്രോയിറ്റിലെ ജെസീക്ക മാത്യുവും റണ്ണർ അപ്പായി ന്യൂയോർക്കിലെ എബി അലക്സും തെരഞ്ഞെടുക്കപ്പെട്ടു.

പത്തു റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് വിജയികളെ നിർണയിച്ചത്. ആകെ 16 പേർ മത്സരത്തിൽ പങ്കെടുത്തു. വിവിധ റീജണുകളിൽ നടന്ന മത്സരത്തിൽ വിജയിച്ചവരാണ് നാഷണൽ ലെവലിൽ നടന്ന മത്സരത്തിൽ മാറ്റുരച്ചത്. സ്ക്രിപ്സഹോവാർഡ് സ്പെല്ലിംഗ് ബീ മാതൃകയിൽ തന്നെ ഒട്ടേറെപ്പേർ അർപ്പണബോധത്തോടെ പ്രവർത്തിച്ച മത്സരം കുറ്റമറ്റ രീതിയിലാണ് നടത്തിയത്. ആഷ് ലി ഓലിക്കൽ , ജോമി കരക്കാട്ടു എന്നിവരാണ് വാക്കുകൾ അവതരിപ്പിച്ചത്. ജഡ്ജിംഗ് കമ്മിറ്റി നേരത്തെ തയാറാക്കിയ ചോദ്യങ്ങൾ റാൻഡം സെലക്ഷനിലൂടെ നൽകുകയായിരുന്നു.

വാക്കുകൾ പലതും സാധാരണ ഉപയോഗത്തിലുള്ളതായിരുന്നു. ഇതിൽ പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച നിലവാരവാരമാണ് പുറത്തെടുത്തത്. ചാന്പ്യൻ ഷിപ്പ് നേടിയ കുട്ടികൾ എല്ലാം തന്നെ ഏഴാം ക്ലാസ് വിദ്യാർഥകൾ ആയിരുന്നു. റവ. ഫിലിപ്പ് മോഡയിൽ (ഫിലഡൽഫിയ), വർഗീസ് പോത്താനിക്കാട് (ന്യൂ യോർക്ക്) എന്നിവർ ജഡ്ജസ് ആയി പ്രവർത്തിച്ചു. വിജയികൾക്ക് ശനിയാഴ്ച രാത്രി ബാങ്ക്വറ്റിൽ വച്ച് ‍കാഷ് അവാർഡുകളും സർഫിഫിക്കറ്റകളും വിതരണം ചെയ്തു.

ഒന്നാം സമ്മാനം സ്പോണ്‍സർ ചെയ്തത് ഫിലാഡൽഫിയയിൽ നിന്നുള്ള വിൻസെന്‍റ് ഇമ്മാനുവൽ (ഏഷ്യനെറ്റ് യുഎസ്എ ) യും സ്പെയ്സ് വേൾഡ് ഫിലഡൽഫിയയും സംയുക്തമായാണ് . രണ്ടാം സമ്മാനമായ ആയിരം ഡോളർ സ്പോണ്‍സർ ചെയ്തത് റെജി എബ്രഹാം (ജമുന ട്രാവൽസ്) ആണ്.

നാഷണൽ സ്പെല്ലിംഗ് ബീ കമ്മിറ്റി മെംബേർ ജോർജ് ഓലിക്കൽ,ബോബി ജേക്കബ് തുടങ്ങിയവർ സ്പെല്ലിംഗ് ബീ മത്സരത്തിന് നേതൃത്വം നൽകി. സ്പെല്ലിംഗ് ബീ കമ്മിറ്റി കോഓർഡിനേറ്റർ ഡോ. മാത്യു വർഗീസ് മത്സരത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ