+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോബി സി. പറമ്പിലും തോമസ് നെടുനിലവും ഗ്രാൻഡ് സ്പോൺസർമാർ

ന്യൂയോർക്ക്: പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻ‍ഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 18 മുതൽ 21 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ ഗ്രാൻഡ് സ്പോൺസർമാർ
ബോബി സി. പറമ്പിലും തോമസ് നെടുനിലവും ഗ്രാൻഡ് സ്പോൺസർമാർ
ന്യൂയോർക്ക്: പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻ‍ഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 18 മുതൽ 21 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ ഗ്രാൻഡ് സ്പോൺസർമാർ എൽമണ്ട് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ ബോബി സി. പറമ്പിലും തോമസ് നെടുനിലവും ആണെന്ന് ഫിനാൻസ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ് അറിയിച്ചു.

രണ്ടു പേരും പത്തു ടിക്കറ്റുകൾ വീതം വാങ്ങിയാണ് ഗ്രാൻഡ് സ്പോൺസർഷിപ്പ് എടുത്തത്. റാഫിളിന്‍റെ നറുക്കെടുപ്പ് ജൂലൈ 20 ന് നടക്കും. കോൺഫറൻസ് ഹാളിനു പുറത്തു പ്രവർത്തിക്കുന്ന റാഫിൾ ബൂത്തിൽ ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും സന്ദർശിക്കണമെന്ന് കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ