+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസിദ്ധീകരണത്തിന് ഒരുങ്ങി ‘കോൺഫറൻസ് ക്രോണിക്കിൾ’

ന്യൂയോർക്ക്∙ പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻ‍ഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 18 മുതൽ 21 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ വിശേഷങ്ങൾ ലഭിക്കുന്ന
പ്രസിദ്ധീകരണത്തിന് ഒരുങ്ങി ‘കോൺഫറൻസ് ക്രോണിക്കിൾ’
ന്യൂയോർക്ക്∙ പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻ‍ഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 18 മുതൽ 21 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ വിശേഷങ്ങൾ ലഭിക്കുന്നതിനായി ‘കോൺഫറൻസ് ക്രോണിക്കിൾ ’ എന്ന ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിനു തയാറായതായി കോർഓർഡിനേറ്റർ ഫാ. വറുഗീസ് എം. ഡാനിയേൽ അറിയിച്ചു.

കോൺ ഫറൻസിൽ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തിലാകുമ്പോൾ ഇതിനു വേണ്ടി ത്യാഗമനോഭാവത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം അംഗങ്ങളുടെ പ്രയത്നഫലമാണ് കോൺഫറൻസ് ക്രോണിക്കിൾ എന്ന ന്യൂസ് ലെറ്റർ.

കാർട്ടൂണും ഫോട്ടോ ഓഫ്ദി ഡേ–യും, ഫോട്ടോ സ്നാപ്പ്സും, കോൺഫറൻസ് റൗണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതിലുണ്ട്. ഉയർന്ന നിലവാരത്തിലുള്ള പ്രിന്റിങ്, മനോഹര മായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോൺഫറൻസിൽ പങ്കെടുത്ത ഓരോരുത്തർക്കും ഒരു സ്മരണികയായി ക്രോണിക്കിൾ മാറിക്കഴിഞ്ഞു.

കോണ്‍ഫറൻസ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി കലഹാരി റിസോർട്ടിലെ കോൺഫറൻസ് വേദിയോടു േചർന്ന് ആധുനിക സജ്ജീകരണങ്ങൾ നിറഞ്ഞ മീഡിയ സെന്റർ പൂർണ്ണ സജ്ജമാക്കും. കോൺഫറൻസിൽ പങ്കെടുക്കുന്ന വർക്ക് രാവിലെ തന്നെ പ്രിന്റ് എ‍ഡിഷനായും സോഷ്യൽ മീഡിയ വഴിയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാ ക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരിക്കു ന്നത്. റവ. ഫാ. ഷിബു ഡാനിയൽ, ലിൻസി തോമസ്, രാജൻ യോഹന്നാൻ, ഈപ്പൻ മാത്തൻ, ഫിലിപ്പോസ് ഫിലിപ്പ്, സുനോജ് തമ്പി, വർഗീസ് പോത്താനിക്കാട് എന്നിവരാണ് ഓൺസൈറ്റ് പബ്ലിക്കേഷൻ കോൺട്രിബ്യൂട്ടിങ് എഡിറ്റേഴ്സാ യി പ്രവർത്തിക്കുന്നത്.

ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയാണ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോൺഫറൻസിലെ വിവിധ സെഷനുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കറസ്പോണ്ടന്റുമാരും ഉണ്ട്. ഇവർ വൈകിട്ടോടെ എത്തിക്കുന്ന വാർത്തകൾ എഡിറ്റ് ചെയ്ത് പുലർച്ചയോടെ പേജ് വിന്യാസം പൂർത്തിയാക്കുകയും തുടർന്ന് പ്രിന്‍റ് ചെയ്യാനുമാണ് തീരുമാനമെന്ന് കോൺഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ പറഞ്ഞു.

കോൺഫറൻസിൽ പങ്കെടുത്തതിന്‍റെ സ്മരണികയായി പലരും ഈ ന്യൂസ് ലെറ്റർ വീടുകളി ലേക്ക് കൊണ്ടു പോകാറുണ്ട്. ഈ വർഷം കൂടുതൽ പുതുമക ളോടെയാവും ന്യൂസ് ലെറ്റർ പുറത്തിറക്കുകയെന്നു റവ. ഫാ. ഷിബു ഡാനിയൽ അറിയിച്ചു.

വിവരങ്ങൾക്ക് :

Coordinator : Rev. Fr. Dr. Varghese M. Daniel, (203)-508-2690,frmdv@yahoo.com

General Secretary: George Thumpayil, (973)-943-6164, thumpayil@aol.com

Treasurer: Mathew Varughese (631)-891-8184, babyammal@hotmail.com

Family conference website – www.fyconf.org

Conference Site – https://www.kalahariresorts.com/Pennsylvania

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ