+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ അംബാസഡർ കെ.ജീവസാഗർ, ഫസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ പഹേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ജില്ലാ അസോസിയേഷനുകൾ നേരിടുന്ന വി
കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ അംബാസഡർ കെ.ജീവസാഗർ, ഫസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ പഹേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കുവൈത്തിലെ ജില്ലാ അസോസിയേഷനുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയ പ്രതിനിധികൾക്ക് അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ കെ. ജീവസാഗർ ഉറപ്പുനൽകി.

വിവിധ ജില്ലാ സംഘടനകളെ പ്രതിനിധീകരിച്ച് പ്രേംരാജ്, കെ. ഷൈജിത്ത്, ബിജു കടവി, സലീംരാജ്, മനോജ്, ജിനേഷ്, അഷ്റഫ്, ബിജു സ്റ്റീഫൻ, ജോസ് തോമസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് : സലിം കോട്ടയിൽ