+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ മുഖ്യമന്ത്രി പിണറായി വിജയനു സ്വീകരണം നല്‍കി

ഷിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനു ഉജ്വല സ്വീകരണം നല്‍കി. കേരളത്തിന്റെ വികസനത്തിന് പ്ര
ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ മുഖ്യമന്ത്രി പിണറായി വിജയനു സ്വീകരണം നല്‍കി
ഷിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനു ഉജ്വല സ്വീകരണം നല്‍കി. കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ സഹകരണം ഉണ്ടാവണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു.

ഡോ. അനിരുദ്ധന്‍ ആമുഖ പ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ തുടര്‍ന്നു പ്രസംഗിച്ചു. റവ. ഫാ. ബിന്‍സ് ചേത്തലില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ നാനൂറാമത് ബുള്ളറ്റിന്റെ കോപ്പി മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് സിറിയക് കൂവക്കാട്ടില്‍, ജോണ്‍ പാട്ടപതി, പീറ്റര്‍ കുളങ്ങര, പ്രവീണ്‍ തോമസ്, രഞ്ജന്‍ ഏബ്രഹാം, ബിജി എടാട്ട്, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജസി റിന്‍സി സ്വാഗതവും, ടോമി അമ്പേനാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. സന്തോഷ് നായര്‍ എം.സിയായി സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. പ്രവീണ്‍ തോമസ്, ഷിബു മുളയാനികുന്നേല്‍, റിന്‍സി കുര്യന്‍, സതീശന്‍ നായര്‍ ജയ്ബു കുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം