+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് മലയാളി സമാജം സ്നേഹസ്പർശം ഒന്നാംഘട്ട ഷിപ്പ്മെന്‍റ് കൈമാറി

കുവൈത്ത്: കുവൈറ്റ് മലയാളി സമാജം (കെഎംഎസ്) “സ്നേഹസ്പർശം” പദ്ധതി മുഖേന ശേഖരിച്ച വസ്ത്രങ്ങളുടെ ഒന്നാംഘട്ട ഷിപ്പ്മെന്‍റ് കൈമാറ്റ ചടങ്ങിന്‍റെ ഉദ്ഘാടനം അബാസിയ പോപ്പിൻസ് ഹാളിൽ നടന്നു.ഉപയോഗപ്രദമായ വസ്
കുവൈറ്റ് മലയാളി സമാജം സ്നേഹസ്പർശം ഒന്നാംഘട്ട ഷിപ്പ്മെന്‍റ് കൈമാറി
കുവൈത്ത്: കുവൈറ്റ് മലയാളി സമാജം (കെഎംഎസ്) “സ്നേഹസ്പർശം” പദ്ധതി മുഖേന ശേഖരിച്ച വസ്ത്രങ്ങളുടെ ഒന്നാംഘട്ട ഷിപ്പ്മെന്‍റ് കൈമാറ്റ ചടങ്ങിന്‍റെ ഉദ്ഘാടനം അബാസിയ പോപ്പിൻസ് ഹാളിൽ നടന്നു.

ഉപയോഗപ്രദമായ വസ്ത്രങ്ങൾ നിങ്ങൾക്ക് പാകമായില്ലെങ്കിൽ കെഎംഎസിന്‍റെ “സ്നേഹസ്പർശം” എന്ന പദ്ധതിയിലൂടെ അവ അർഹതപ്പെട്ട പാവങ്ങളുടെ കരങ്ങളിലേക്ക് എത്തിക്കുന്നു. വൃത്തിയുള്ളതും അലക്കിത്തേച്ചതുമായ ഏത് പ്രായത്തിൽ ഉള്ളവരുടെ വസ്ത്രമായാലും അത് അബാസിയ പോപ്പിൻസ് ഹാളിൽ എല്ലാദിവസവും വൈകുന്നേരം 5 മുതൽ രാത്രി 9 വരെ കുവൈത്തിലുള്ള ഏവർക്കും നല്കാവുന്നതാണ്.

കെഎംഎസ് പ്രസിഡന്‍റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ആദ്യ ഷിപ്പ്മെന്‍റിനായി ഒരുക്കിയ ബോക്സുകൾ വെൽഫയർ ചെയർമാൻ എ.ഡി. ഗോപിനാഥനിൽ നിന്നും കെഎംഎസ് വൈസ് പ്രസിഡന്‍റ് സജി മണ്ഡലത്തിൽ ഏറ്റുവാങ്ങി. ചടങ്ങിൽ ബിനോയ് ചന്ദ്രൻ, നിപു ജേക്കബ്, സിജോ മഞ്ഞളി, മാക്സി ജോസഫ്, ജിജു പോൾ, അനിൽ കുമാർ, ഈപ്പൻ ജോർജ്, മനോജ് വർഗീസ്, പ്രദീപ് വെങ്ങോല, ശ്രീജിത് ശശീന്ദ്രൻ, ഷിമിറ്റ് പോൾ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ