+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വീൻസിലെ ഇന്ത്യ ഡേ പരേഡ്: വോളന്‍റിയർ കമ്മറ്റികൾ രൂപീകരിക്കുന്നു

ന്യൂയോർക്ക് : സിറ്റിയിൽ ക്വീൻസ് ബറോയിലെ ഹിൽസൈഡ് അവന്യു വിൽ , ഓഗസ്ത് 11 നു (ശനി) ഉച്ചകഴിഞ്ഞു 2 മുതൽ ആരംഭിക്കുന്ന മൂന്നാമത് ഇന്ത്യാ ഡേ പരേഡിന്‍റെ വിജയത്തിനായി 200 അംഗ വോളന്‍റീർ കമ്മി
ക്വീൻസിലെ ഇന്ത്യ ഡേ പരേഡ്: വോളന്‍റിയർ  കമ്മറ്റികൾ രൂപീകരിക്കുന്നു
ന്യൂയോർക്ക് : സിറ്റിയിൽ ക്വീൻസ് ബറോയിലെ ഹിൽസൈഡ് അവന്യു വിൽ , ഓഗസ്ത് 11 നു (ശനി) ഉച്ചകഴിഞ്ഞു 2 മുതൽ ആരംഭിക്കുന്ന മൂന്നാമത് ഇന്ത്യാ ഡേ പരേഡിന്‍റെ വിജയത്തിനായി 200 അംഗ വോളന്‍റീർ കമ്മിറ്റി രൂപീകരിക്കുന്നു. കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ഗ്ലെൻ ഓക്സിലെ സന്തൂർ ഇന്ത്യൻ റസ്റ്ററന്‍റിൽ ജൂലൈ 17നു ( ചൊവ്വാ) വൈകുന്നേരം 6. 30 നു ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

മലയാളി സമൂഹം കൂടുതലായി പങ്കെടുക്കുന്ന പരേഡിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. പരേഡിന്‍റെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ത്വരിത ഗതിയിൽ പുരോഗമിക്കുന്നു. ന്യൂയോർക്ക് ദേശി പോലീസ് ഓഫീസേഴ്സിന്‍റെ മാർച്ച്, ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ യൂണിഫോംഡ് ഓഫീസേഴ്സിന്‍റെ മാർച്ച് , പ്രശസ്ത ബോളിവുഡ് താരനിര തുടങ്ങി നിരവധി പേർ പങ്കെടുക്കുന്ന പരേഡിൽ ആയിരങ്ങൾ പങ്കെടുക്കും.

ഫ്ലോറൽ പാർക്ക് ബെൽറോസ് മർച്ചന്‍റ് അസോസിയേഷൻ നേതൃത്വം നൽകുന്ന പരേഡിന് കേരളത്തിൽനിന്നും പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തല, പ്രശസ്ത സിനിമാനടൻ ദുല്കർ സൽമാൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, പവർ വിഷൻ ടിവി യിലെ പാസ്റ്റർ സി.പി. മോനായി, നോർക്ക വൈസ് ചെയര്മാന് ദേവരാജൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തുടങ്ങി ഒട്ടേറെ പ്രമുഖർ വിജയാശംസകൾ നേർന്നു.

റിപ്പോർട്ട് : തോമസ് ടി. ഉമ്മൻ