+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടർ രജിസ്ട്രേഷൻ കാന്പ് സംഘടിപ്പിച്ചു

ഹൂസ്റ്റൺ: ഫോർട്ട്ബെന്‍റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളിയായ കെ.പി. ജോർജിന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള വോട്ടർ രജിസ്ട്രേഷൻ ക്യാന്പ് ജൂലൈ
വോട്ടർ രജിസ്ട്രേഷൻ കാന്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഫോർട്ട്ബെന്‍റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളിയായ കെ.പി. ജോർജിന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള വോട്ടർ രജിസ്ട്രേഷൻ ക്യാന്പ് ജൂലൈ 14 ന് ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര പരിസരത്തു സംഘടിപ്പിച്ചു. നിരവധി പുതിയ വോട്ടർമാർ രജിസ്ട്രേഷനിൽ പങ്കെടുത്തതായി പരിപാടിക്ക് നേതൃത്വം നൽകിയ ബാബു തെക്കേക്കര അറിയിച്ചു.

നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ. പി. ജോർജിനെ വിജയിപ്പിക്കുന്നതിന് അർഹരായ എല്ലാവരും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുന്നോട്ടു വരണമെന്നും ബാബു അഭ്യർഥിച്ചു.

അലിഷ, ടോം, റാഫേൽ സാമുവേൽ തുടങ്ങിയവരാണ് രജിസ്ട്രേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ക്ഷേത്ര പരിസരത്ത് ക്യാംപ് സംഘടിപ്പിക്കുവാൻ അനുമതി നൽകിയ ക്ഷേത്രം ഭാരവാഹികൾക്ക് ബാബു തെക്കേക്കര നന്ദി പറഞ്ഞു.

റിപ്പോർട്ട് : പി.പി. ചെറിയാൻ