+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തറവാട് വേനലവധി ആഘോഷം സംഘടിപ്പിച്ചു

റിയാദ് : വിദ്യാലയങ്ങളിൽ വേനൽകാല അവധിയായതോടെ റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയായ തറവാട് കളിവീട്ടിൽ വേനലവധി ആഘോഷം (സമ്മർ ഫെസ്റ്റ് ) സംഘടിപ്പിച്ചു. കാരണവർ വി.പി. ശശി മേള ഉദ്ഘാടനം ചെയ്തു. മേളയിലെ
തറവാട് വേനലവധി ആഘോഷം  സംഘടിപ്പിച്ചു
റിയാദ് : വിദ്യാലയങ്ങളിൽ വേനൽകാല അവധിയായതോടെ റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയായ തറവാട് കളിവീട്ടിൽ വേനലവധി ആഘോഷം (സമ്മർ ഫെസ്റ്റ് ) സംഘടിപ്പിച്ചു.

കാരണവർ വി.പി. ശശി മേള ഉദ്ഘാടനം ചെയ്തു. മേളയിലെ മുഖ്യ ആകർഷണമായ ’കാർണിവൽ’ കുട്ടികളുടേയും മുതിർന്നവരുടേയും മനംകവർന്നു. പ്രവാസികൾക്കും അവരുടെ കുട്ടികൾക്കും അന്യമായിക്കൊണ്ടിരിക്കുന്ന പല നാടൻ കളികളും നടൻ വിഭവങ്ങളും കുട്ടികളുടെ സ്റ്റാളും നാടൻ തട്ടുകടയും ഉൾപ്പെടുത്തിയ കാർണിവൽ ഏവർക്കും നവ്യാനുഭമായി. ഫുട്ബോൾ പ്രേമികൾക്കായി സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ട് ഒൗട്ട് മത്സരത്തിൽ കെ.സി. രാജേഷ്, പ്രസീത സോമശേഖർ എന്നിവർ വിജയികളായി.

തുടർന്നു "ജീവിത വിജയം' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ ആർ. ജയചന്ദ്രൻ ചാറ്റ് ഷോ അവതരിപ്പിച്ചു. കഥകളുടെ അകന്പടിയും നർമത്തിന്‍റെ മേന്പൊടിയുമായി കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി അവതരിപിച്ച ഷോ പ്രായഭേദമെന്യേ എല്ലാവരിലും പുത്തൻ ഉണർവുണ്ടാക്കി.

പരിപാടികൾക്ക് നിർവാഹക സമിതി അംഗങ്ങളായ ത്യാഗരാജൻ, സോമശേഖർ, സോണി, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട് :സോളി ജോസഫ് ഈപ്പൻ