+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സജി ജോർജിനും ബിജു മാത്യുവിനും സ്വീകരണം നൽകി

ഹൂസ്റ്റൺ: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടന്ന 32–ാമത് ഫാമിലി കോൺഫറൻസിൽ സണ്ണിവെയ്‍ൽ സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സജി ജോർജിനും കോപ്പൽ സിറ്റി കൗൺസിൽ
സജി ജോർജിനും ബിജു മാത്യുവിനും സ്വീകരണം നൽകി
ഹൂസ്റ്റൺ: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടന്ന 32–ാമത് ഫാമിലി കോൺഫറൻസിൽ സണ്ണിവെയ്‍ൽ സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സജി ജോർജിനും കോപ്പൽ സിറ്റി കൗൺസിൽ മെംബറായി തെരഞ്ഞെടുക്കപ്പെട്ട ബിജു മാത്യുവിനും ഊഷ്മള സ്വീകരണം നൽകി.

ജൂലൈ 7 ന് ചേർന്ന സമാപന സമ്മേളനത്തിൽ മർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മർത്തോമ്മ, സജി ജോർജിനും ഭദ്രാസന എപ്പിസ്കോപ്പാ ഐസക്ക് മാർ ഫിലോക്സിനിയോസ് ബിജു മാത്യുവിനും പ്രത്യേക ഫലകം നൽകി ആദരിച്ചു.

സജിയുടെയും ബിജുവിന്‍റെയും തെരഞ്ഞെടുപ്പു വിജയം മർത്തോമ്മാ സഭയ്ക്ക് മാത്രമല്ല മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനമാണെന്ന് ജോസഫ് മെത്രാപ്പോലീത്താ പറഞ്ഞു. ഡാളസ് സെന്‍റ് പോൾസ് ഇടവകാംഗമായ സജിക്കും ഡാളസ് മർത്തോമ്മ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകാംഗമായ ബിജുവിനും എല്ലാവിധ വിജയവും നേരുന്നതായി ഭദ്രാസന എപ്പിസ്കോപ്പാ പറഞ്ഞു.

എട്ടു വർഷമായി സണ്ണിവെയ്‍ൽ സിറ്റി കൗൺസിൽ അംഗമായി പ്രവർത്തിക്കുന്ന സജി ജോർജും രണ്ടര ദശാബ്ദമായി പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന ബിജു മാത്യുവുമാണ് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത്. സ്വീകരണത്തിന് സജി ജോർജും ബിജു മാത്യുവും നന്ദി പറഞ്ഞു.

റിപ്പോർട്ട് : പി.പി ചെറിയാൻ