+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോൺഫറൻസ്; വിശിഷ്ടാതിഥികൾ എത്തി തുടങ്ങി

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾ എത്തിതുടങ്ങി. കോൺഫറൻസിൽ മുതിർന്നവർക്കും യുവജനങ്ങൾക്കും കോളജ് വിദ്യാർഥികൾക്കും കുട്ടികൾക്കും ക്ലാ
ഫാമിലി കോൺഫറൻസ്; വിശിഷ്ടാതിഥികൾ എത്തി തുടങ്ങി
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾ എത്തിതുടങ്ങി. കോൺഫറൻസിൽ മുതിർന്നവർക്കും യുവജനങ്ങൾക്കും കോളജ് വിദ്യാർഥികൾക്കും കുട്ടികൾക്കും ക്ലാസുകൾ നയിക്കുന്നതും സെമിനാറുകൾക്ക് നേതൃത്വം നൽകുന്നതും സഭയിലെ പ്രഗത്ഭരും പണ്ഡിതരുമാണ്. കുടുംബ ബന്ധങ്ങൾ ദൃ‍ഢപ്പെടുത്തി സഭയിലും സമൂഹത്തിലും നന്മയുള്ള പൗരന്മാരെ വാർത്തെടുക്കുകയെന്നതാണ് കോൺഫറൻസിന്‍റെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവർക്കുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ക്ലാസുകൾ ക്രമീകരിച്ചുവെന്ന് കോഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ അറിയിച്ചു. സൂപ്പർ സെക്‌ഷൻ അമേരിക്കയിൽ ജനിച്ചു വളർന്ന ആദ്യത്തെതും രണ്ടാമത്തെതുമായ ജനറേഷനിൽ ഉള്ളവർക്കായി ക്രമീകരിച്ചിരിക്കുന്നു.

ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സാധിച്ചതിൽ കമ്മിറ്റി അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ അറിയിച്ചു.

കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഈ വർഷവും ജനപങ്കാളിത്തം കൊണ്ട് കോൺഫറൻസ് ചരിത്രമാകുമെന്ന് ട്രഷറാർ മാത്യു വർഗീസ് പറഞ്ഞു. റവ. ഡോ. ജേക്കബ് കുര്യനും ജോജോ വയലിലും ഇവിടെ എത്തിച്ചേർന്നു.

വിവരങ്ങൾക്ക് : റവ. ഡോ. വർഗീസ് എം. ഡാനിയേൽ : 203 508 2690, ജോർജ് തുമ്പയിൽ : 973 943 6164, മാത്യു വർഗീസ് : 631 891 8184

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ