+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ ഇടവകദിനവും ഗ്രൗണ്ട് ബ്രേയ്ക്കിംഗ് സെറിമണിയും ആഘോഷിച്ചു

ഹൂസ്റ്റൺ: സെന്‍റ് തോമസ് ഇവൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ ഹൂസ്റ്റണിന്‍റെ ഇടവകദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 14 ന് ദേവാലയത്തിൽ നടന്ന ചടങ്ങിൽ റവ.ഡോ.സി.വി.മാത്യു അധ്യക്ഷത വഹിച്ചു. വ
ഹൂസ്റ്റൺ സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ ഇടവകദിനവും ഗ്രൗണ്ട് ബ്രേയ്ക്കിംഗ് സെറിമണിയും  ആഘോഷിച്ചു
ഹൂസ്റ്റൺ: സെന്‍റ് തോമസ് ഇവൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ ഹൂസ്റ്റണിന്‍റെ ഇടവകദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 14 ന് ദേവാലയത്തിൽ നടന്ന ചടങ്ങിൽ റവ.ഡോ.സി.വി.മാത്യു അധ്യക്ഷത വഹിച്ചു. വികാരി റവ. കെ.ബി.കുരുവിള സ്വാഗതം ആശംസിച്ചു. തുടർന്ന് സൺ‌ഡേസ്കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അവതരിപ്പിച്ചു. നോർത്ത് അമേരിക്കയിലെ ഇവൻജേലിക്കൽ സഭയുടെ ചരിത്രം ജോൺ.സി.ശാമുവേൽ അവതരിപ്പിച്ചു. ഹൂസ്റ്റൺ ഇടവകയുടെ ചരിത്രം ജോർജ് മാത്യുവും അവതരിപ്പിച്ചു.

സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള സഭ കൗൺസിൽ അംഗം എബ്രഹാം മാത്യു, അഭിലാഷ് ജോസഫ്, കെൽസി ശാമുവേൽ, മേഴ്‌സി ശാമുവേൽ ,അമ്പിളി ജോൺ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ബിഷപ് ഡോ.സി.വി.മാത്യു ഇടവകകദിന സന്ദേശം നൽകി. ഇടവക സെക്രട്ടറി റോണി ജോസഫ് നന്ദി പറഞ്ഞു.

ഞായറാഴ്ച നടന്ന കൺഫർമേഷൻ സർവീസിനും തിരുവത്താഴ ശുശ്രൂഷയ്ക്കും ബിഷപ് നേതൃത്വം നൽകി. ആരാധനായെ തുടർന്ന് ഇടവക പുതുതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്‍റെ ഗ്രൗണ്ട് ബ്രേയ്ക്കിംഗ് സെറിമണിക്കും ബിഷപ് ഡോ.സി.വി.മാത്യു നേതൃത്വം നൽകി.

റിപ്പോർട്ട് : ജീമോൻ റാന്നി