+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കിജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടി
കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കിജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്‍റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം സി.കെ.നൗഷാദ് പ്രതിഷേധക്കുറിപ്പ് അവതരിപ്പിച്ചു. ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.അജിത് കുമാർ, കലയുടെ മുതിർന്ന അംഗം സാം പൈനുംമൂട്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സത്താർ കുന്നിൽ, ഐഎൻഎൽ കുവൈറ്റ് പ്രതിനിധി ഷരീഫ് താമരശേരി, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, വനിതാവേദി അംഗം സജിത സ്കറിയ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. കുവൈറ്റിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോണ്‍ മാത്യു പരിപാടിയിൽ സംബന്ധിച്ചു. അഭിമന്യുവിനെക്കുറിച്ച് കല കുവൈറ്റ് പ്രവർത്തകനായ രാജീവ് ചുണ്ടന്പറ്റ എഴുതിയ കവിത അദ്ദേഹം പരിപാടിയിൽ അവതരിപ്പിച്ചു. കല കുവൈറ്റ് ആക്റ്റിംഗ് ജനറൽ സെക്രട്ടറി മുസ്ഫർ സ്വാഗതവും അബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റണ്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : സലിം കോട്ടയിൽ