+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോഷ്യൽ ഫോറം പ്രതിഷേധിച്ചു

ജിദ്ദ: എറണാകുളം പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിനെത്തിയ എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ നടപടിയിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫേ
സോഷ്യൽ ഫോറം പ്രതിഷേധിച്ചു
ജിദ്ദ: എറണാകുളം പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിനെത്തിയ എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ നടപടിയിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

മഹാരാജാസ് കോളജിൽ നടന്ന ദൗർഭാഗ്യകരമായ കൊലപാതകം കേരളത്തിൽ നടന്ന ആദ്യ കൊലപാതകമായി ചിത്രീകരിച്ച് എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന ബഹുജന മുന്നേറ്റത്തെ തടഞ്ഞുനിർത്താമെന്നത് സിപിഎമ്മിന്‍റെ വ്യാമോഹം മാത്രമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രതിഷേധ യോഗത്തിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം കേരള പ്രസിഡന്‍റ് സിറാജ് വാണിയന്പലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂർ, വൈസ് പ്രസിഡന്‍റ് ഷാഹുൽ ഹമീദ് ചേലക്കര, സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, മുജീബ് അഞ്ചച്ചവിടി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ