+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിദ്വാർ യാത്ര

ന്യൂഡൽഹി: നവോദയം മയൂർവിഹാർ ഫേസ് 3 യൂണിറ്റിന്‍റെ നേതൃത്വത്തിൽ കർക്കിടക വാവുബലി ദിനമായ ഓഗസ്റ്റ് 11 ന് (ശനി) രാവിലെ ഹരിദ്വാറിൽ ഗംഗയുടെ തീരത്ത് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. പത്താം തീയത
ഹരിദ്വാർ യാത്ര
ന്യൂഡൽഹി: നവോദയം മയൂർവിഹാർ ഫേസ് 3 യൂണിറ്റിന്‍റെ നേതൃത്വത്തിൽ കർക്കിടക വാവുബലി ദിനമായ ഓഗസ്റ്റ് 11 ന് (ശനി) രാവിലെ ഹരിദ്വാറിൽ ഗംഗയുടെ തീരത്ത് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. പത്താം തീയതി വെള്ളിയാഴ്ച രാത്രി 10 ന് റയാൻ സ്കൂൾ പരിസരത്തു നിന്നുമാണ് ബസുകൾ പുറപ്പെടുക. പൂജ സാധനങ്ങൾ, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം ഉൾപ്പെടെ 900 രൂപയാണ് ഒരാൾക്ക് ചെലവുവരിക.

വിവരങ്ങൾക്കും ബുക്കിംഗിനുമായി നവോദയം ജനറൽ സെക്രട്ടറി സുഭാഷ്, ശ്യാം, ബാലാജി എന്നിവരുമായി 9868061515, 9818679949, 9312007994 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട് : പി.എൻ. ഷാജി